സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ക്യൂ ഫലപ്രദം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരുക്കിയ പ്രത്യേക ക്യൂ സംവിധാനം ഫലപ്രദമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് മറികടക്കാനും ഭക്തര്‍ക്ക് സുഖ ദര്‍ശനം ഒരുക്കാനും വേണ്ടിയാണ് പ്രത്യേക ക്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നടപ്പന്തലിലെ ഒമ്പതാമത്തെ വരിയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഈ സംവിധാനം നടപ്പിലാക്കിയ ആദ്യ ദിവസമായ ഇന്നലെ ( ഡിസംബര്‍ 19) ഭക്തരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കാതെ അയ്യപ്പ ദര്‍ശനം സാധ്യമായതിന്റെ സന്തോഷത്തിലാണ് സ്ത്രീകളും കുട്ടികളും. ഒരു കുട്ടിയോടോപ്പം ഒരു രക്ഷകര്‍ത്താവ് എന്ന നിലയിലാണ് ഇപ്പോള്‍ പ്രത്യേക ക്യൂ ക്രമീകരിച്ചിരിക്കുന്നതെന്നും സന്നിധാനത്തെ പ്രത്യേക ക്യൂ ക്രമീകരണം പരിശോധിച്ചശേഷം അദ്ദേഹം പറഞ്ഞു. ശബരിമല എപ്പോഴും മാലിന്യ വിമുക്തമായിരിക്കണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍…
Read Moreലേഖകന്‍: News Editor
സര്‍ക്കാര്‍ പദ്ധതികളെ വൈകിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആറന്മുള നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ സമഗ്ര അവലോകനം നടത്തി. മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഏറ്റെടുത്ത റോഡ് നിര്‍മ്മാണം കരാറുകാര്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാത്തത് മൂലം ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകത്തത് മൂലം റോഡ് നിര്‍മ്മാണത്തിന് തടസം നേരിടുന്നതിനാല്‍ നിശ്ചിത ദിവസത്തിനുള്ളില്‍ പ്രവൃത്തികള്‍ തുടങ്ങാനും മന്ത്രി നിര്‍ദേശം നല്‍കി. മണ്ഡലത്തിലെ പി.ഡബ്യു.ഡി റോഡ്, ബില്‍ഡിംഗ്, എന്‍.എച്ച്, പാലം എന്നിവയും കെആര്‍എഫ്ബി, കെ.എസ്.ടി.പി, റോഡ് മെയിന്റനന്‍സ് പ്രവൃത്തികളുടെ അവലോകനമാണ് നടന്നത്. ആറന്മുള നിയോജക മണ്ഡലത്തിലെ എല്ലാ പദ്ധതികളുടെയും പ്രവര്‍ത്ത പുരോഗതി വിലയിരുത്തി. റോഡ് വിഭാഗത്തിന് കീഴില്‍…
Read Moreസപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയർ ഇന്ന് (20 ഡിസംബർ) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
ഉത്സവകാലത്ത് ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം സപ്ലൈകോ ക്രിസ്മസ് –പുതുവത്സര ജില്ലാ ഫെയറുകൾ ആരംഭിക്കും. വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (20 ഡിസംബർ) വൈകുന്നേരം 4.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ അനിൽ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ആദ്യ വിൽപ്പന നടത്തും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സ്റ്റാളുകൾ ഉദ്ഘാടനം ചെയ്യും. വിപണന കേന്ദ്രങ്ങളിൽ ഗൃഹോപകരണങ്ങൾ ഉൾപ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ബ്രാന്റഡ് ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവുമുണ്ട്. മേള 2023 ജനുവരി 2 വരെ നീളും. താലൂക്ക് ഫെയറുകൾ ക്രിസ്മസ്…
Read Moreകോന്നിയില്‍ രാത്രികാലങ്ങളില്‍ കുട്ടികളുടെ ഡോക്ടര്‍ വേണം
konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ കുട്ടികളുടെ ഡോക്ടര്‍ ഇല്ല . കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ഇല്ല . കുട്ടികള്‍ക്ക് രാത്രിയില്‍ അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രി ശരണം . ഈ രീതി ആരോഗ്യ വകുപ്പ് മാറ്റുക . രാത്രിയില്‍ കുട്ടികളെ നോക്കുവാന്‍ കോന്നി താലൂക്ക് ആശുപത്രിയിലും കോന്നി മെഡിക്കല്‍ കോളേജിലും ഡോക്ടര്‍ വേണം .ഇത് ജനകീയ അഭിപ്രായം ആണ് . രാത്രിയില്‍ കുട്ടികള്‍ക്ക് വേണ്ടി ചികിത്സ തേടി എത്തുന്ന മാതാപിതാക്കളെ വേറെ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്ന രീതി അവസാനിപ്പിക്കുക .കോന്നി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ക്ക് ചികിത്സ നല്‍കുവാന്‍ ഉള്ള ഇരുപത്തിനാല് മണിക്കൂര്‍ വാര്‍ഡ് തുറക്കാന്‍ എന്താ മടി . ഇതും മെഡിക്കല്‍ കോളേജ് ആണ് . കുട്ടികളുടെ ചികിത്സ ഉറപ്പു വരുത്തണം .അനേക അമ്മമാരുടെ അഭ്യര്‍ഥന ആണ് കോന്നി വാര്‍ത്തയിലൂടെ…
Read More6 മണിവരെ ഒപി സേവനം ഉറപ്പ് വരുത്താൻ മന്ത്രി വീണാ ജോർജിന്റെ കർശന നിർദേശം
മൂന്ന് ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം 6 മണിവരെ ആർദ്രം മാനദണ്ഡ പ്രകാരമുള്ള ഒപി സേവനം ഉറപ്പ് വരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കർശന നിർദേശം നൽകി. ഇത്തരത്തിൽ പ്രവർത്തിക്കാത്ത സ്ഥാപനങ്ങളെപ്പറ്റി അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദേശം നൽകി. സീനിയർ മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിലാണ് മന്ത്രി നിർദേശം നൽകിയത്.
Read Moreപമ്പ വിഷന്‍ ഡോട്ട് കോമില്‍ ലൈവ്
കോന്നി അരുവാപ്പുലം താബോര്‍ മാര്‍ത്തോമ പള്ളിയില്‍ ഡിസംബര്‍ മാസം ഇരുപത്തി രണ്ടാം തീയതി നടക്കുന്ന ക്രിസ്തുമസ് പരിപാടികളുടെ ഭാഗമായുള്ള കരോള്‍ ഗാനങ്ങള്‍ പമ്പ വിഷന്‍ ഡോട്ട് കോം തല്‍സമയ സംപ്രേക്ഷണം നടത്തും . സമയം : വൈകിട്ട് 7 മണിമുതല്‍ തീയതി :22 / 12 / 2022 ഏവര്‍ക്കും സ്വാഗതം
Read Moreസഹായവുമായി ചിറമേൽ ട്രസ്റ്റ് കോന്നി സ്നേഹാലയത്തിൽ ഭക്ഷണ സാധനങ്ങൾ നൽകി
konnivartha.com : ചിറമേൽ ചാരിറ്റിബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചിറമേൽ അച്ഛന്റെ ഹംഗർ ഹണ്ട് പദ്ധതിയിൽ കോന്നി ഇ.എം.എസ് ചാരിറ്റിബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തെ ഉൾപ്പെടുത്തുകയും അതിന്റെ ഭാഗമായി ജില്ലാ കോ ഓർഡിനേറ്റർ പ്രൊഫസർ മാമൻ സക്കറിയ സ്നേഹാലയത്തിലെത്തി കിടപ്പു രോഗികൾക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകുകയും ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ, സെക്രട്ടറി ശശികുമാർ, ഭരണസമിതി അംഗങ്ങളായ രാജേഷ് കുമാർ, ബിജു ഇല്ലിരിക്കൽ, രംഗനാഥൻ, തുടങ്ങിയവർ പങ്കെടുത്തു.
Read Moreട്രാന്‍സ്ഫോര്‍മറുകളുടെ അപകടാവസ്ഥ: കെഎസ്ഇബി – കെ എസ് ടി പി ഉന്നതാധികാരികള്‍ സ്ഥലം സന്ദര്‍ശിക്കും
പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്ഫോര്‍മറുകളുടെ അപകടാവസ്ഥ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി – കെഎസ്ടിപി ഉന്നതാധികാരികള്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനമായി. കെഎസ്ടിപി റോഡ് നിര്‍മാണത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ചെത്തോംകര, മന്ദമരുതി, മക്കപ്പുഴ, വലിയപറമ്പില്‍ പടി, കാവുങ്കല്‍ പടി, പഴവങ്ങാടിക്കര സ്‌കൂള്‍പടി, ട്രഷറി പടി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോമറുകളെ സംബന്ധിച്ച് താലൂക്ക് വികസന സമിതിയില്‍ നേരത്തെ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കമ്മീഷനെ വച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇത് നടപ്പാക്കിയോ എന്ന് യോഗം പരിശോധിച്ചു. ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി സ്ഥാപിക്കാന്‍ സ്ഥലപരിമിതിയുടെ പ്രശ്നമാണ് അധികൃതര്‍ ഉന്നയിച്ചത്. അവശേഷിക്കുന്ന ട്രാന്‍സ്ഫോമറുകള്‍ സുരക്ഷിതസ്ഥാനത്ത് ആക്കുന്നതിനാണ് വകുപ്പ് തല പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. ഇട്ടിയപ്പാറ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ കെഎസ്ഇബി കരാറുകാരന്‍ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് അഞ്ച് ദിവസത്തിനകം…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 19/12/2022)
വ്യാജമദ്യ നിയന്ത്രണസമിതി യോഗം വ്യാജമദ്യ നിയന്ത്രണ സമിതി ജില്ലാതല യോഗം ഡിസംബര്‍ 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും. പാരാ ലീഗല്‍ വോളന്റിയര്‍: അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും, കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ഒരു വര്‍ഷത്തെ നിയമ സേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വോളന്റിയര്‍മാരുടെ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ സന്നദ്ധ സേവനത്തില്‍ തല്‍പരരായിരിക്കണം. പാരാ ലീഗല്‍ വോളന്റിയര്‍ സേവനത്തിനു ലീഗല്‍ സര്‍വീസസ് അതോറിറ്റി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ഹോണറേറിയമല്ലാതെ യാതൊരുവിധ ശമ്പളമോ, പ്രതിഫലമോ, കൂലിയോ ലഭിക്കുന്നതല്ല. മെട്രിക്കുലേഷന്‍ അഭിലഷണീയം. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, വിവിധ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ സേവനത്തിന്…
Read Moreസംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിംഗ് നടത്തി; 10 കേസുകള്‍ തീര്‍പ്പാക്കി
സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ അദാലത്തില്‍ 45 പരാതികള്‍ പരിഗണിച്ചു. 10 കേസുകള്‍ തീര്‍പ്പാക്കുകയും ഏഴെണ്ണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ബാക്കി 28 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിനായി മാറ്റി. കുടുംബ പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സാമ്പത്തിക പരാതികള്‍, സ്ത്രീകള്‍ ജോലി സ്ഥലത്ത് നേരിടുന്ന പ്രശ്നങ്ങള്‍, കുടുംബ ഓഹരി വീതം വയ്ക്കുന്നത് സംബന്ധിച്ച പരാതികള്‍, ബാങ്ക് ജപ്തിയുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയ പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. ഇതില്‍ വനിതാ കമ്മീഷന് ഇടപെടാവുന്ന വിഷയങ്ങളിലെ പരാതികള്‍ പരിഹരിച്ചു. കമ്മീഷന് പരിഹരിക്കാന്‍ പറ്റാത്ത പരാതികളുമായി എത്തിയവരെ വ്യക്തമായ നിയമോപദേശം നല്‍കിയാണ് മടക്കിയത്. പാനല്‍ അംഗങ്ങളായ അഡ്വ. കെ.ജെ. സിനി, സബീന, വുമണ്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്.…
Read More