തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ചെലവ് കണക്കുകൾ 2026 ജനുവരി 12ന് മുൻപ് ഓൺലൈനായി സമർപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഓൺലൈനായി ചെലവ് കണക്ക് നൽകേണ്ടത്. സ്ഥാനാർത്ഥികൾ കമ്മീഷൻ വെബ് സൈറ്റിൽ (www.sec.kerala.gov.in) ലെ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോഡ്യൂളിൽ ലോഗിൻ ചെയ്തു വേണം ഓൺലൈനായി സമർപ്പിക്കേണ്ടത്. ഓൺലൈനായി സമർപ്പിക്കാൻ കഴിയത്താവർക്ക് ബില്ല്, രസീത്, വൗച്ചർ എന്നിവ ഉൾപ്പെടെയുള്ള ചെലവ് കണക്ക് വിവരം നേരിട്ടും സമർപ്പിക്കാം. സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നൽകേണ്ടത്. സ്ഥാനാർത്ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കിയ തുക കണക്കിൽപ്പെടുത്തണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. ഇവയുടെ…
Read Moreലേഖകന്‍: News Editor
സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഓട്ടിസം കോംപ്ലക്സുകൾ സ്ഥാപിക്കും
സ്റ്റാർസ് പദ്ധതി പ്രകാരം 14 ജില്ലകളിലും അത്യാധുനിക മോഡൽ ഓട്ടിസം കോംപ്ലക്സ് സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രണ്ടേമുക്കാൽ കോടി രൂപ ഓരോ ഓട്ടിസം സെന്ററിനായി മാറ്റി വെച്ചു. അഞ്ചാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും. 2027 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പിലാക്കും. ഒന്നു മുതൽ പത്ത് വരെയുള്ള അർധ വാർഷിക പരീക്ഷ ഡിസംബർ 23 ന് അവസാനിക്കും. ഹയർ സെക്കണ്ടറി അർധ വാർഷിക പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 6 ന് അവസാനിക്കും. ക്രിസ്തുമസ് അവധി പന്ത്രണ്ട് ദിവസമാണ് ഈ വർഷം നൽകിയിരിക്കുന്നത്. സാധാരണയായി ഒമ്പത് ദിവസമാണ് നൽകി വന്നിരുന്നത്. ഹയർ സെക്കണ്ടറി രണ്ടാംവർഷ ബ്രെയിലി പാഠപുസ്തങ്ങൾ വിതരണം പൂർത്തിയായി. ഒന്നു മുതൽ പത്ത് വരെയുള്ള രണ്ടാം വാല്യം 593…
Read Moreആഫ്രിക്കന്‍ പന്നിപ്പനി :പാലക്കാട് നാല് പഞ്ചായത്തുകളില്‍ പന്നിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം
പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. നാല് പഞ്ചായത്തുകളില്‍ പന്നിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് . പട്ടാമ്പി തിരുമിറ്റക്കോട് ചാഴിയാട്ടിരിയില്‍ ആണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. സമീപത്തെ ഫാമുകളില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്, നാഗല്‍ശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നീ പഞ്ചായത്തുകളിലാണ് പന്നിയിറച്ചി വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത് .രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ രോഗനിരീക്ഷണ മേഖലയായും നിശ്ചയിച്ചിട്ടുണ്ട്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പന്നിയിറച്ചി വില്‍പ്പന പാടില്ലെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്കി
Read Moreകടുവ ഇറങ്ങി: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ സ്കൂളുകൾക്ക് ഇന്ന് അവധി
konni vartha.com; ജനവാസ മേഖലയില്‍ കടുവ ഇറങ്ങി. വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാര്‍ഡുകളിലും, പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാര്‍ഡുകളിലും, അംഗന്‍വാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും ഇന്ന് (16/12/2025) ജില്ലാ കളക്ടർ ഡി.ആര്. മേഘശ്രീ അവധി പ്രഖ്യാപിച്ചു.
Read Moreകാറും ബസും കൂട്ടിയിടിച്ചു; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു
കൊല്ലം നിലമേലിൽ കാറും കെ എസ് ആര് ടി സി ബസും കൂട്ടിയിടിച്ച് രണ്ട് മരണം. കാറിലുണ്ടായിരുന്ന ശബരിമല തീർത്ഥാടകരായ രണ്ട് പേരാണ് മരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ.സതീഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read Moreതദ്ദേശ പൊതുതിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു:തിരഞ്ഞെടുപ്പ് കമ്മീഷണർ
സംസ്ഥാനത്ത് മാതൃകാ പെരുമാറ്റചട്ടം ഇന്ന് 2025 (ഡിസംബർ 15) മുതൽ പിൻവലിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. എന്നാൽ സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് മൂന്ന് വാർഡുകളിൽ പ്രത്യേക തിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ മാതൃകാപെരുമാറ്റചട്ടം നിലനിൽക്കുന്നതായിരിക്കും. തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് നവംബർ 10 മുതലായിരുന്നു മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നിലവിൽ വന്നത്.
Read Moreഭക്തരുടെ എണ്ണം മുൻവർഷത്തേക്കാൾ കൂടിയെങ്കിലും ദർശനം സുഗമം: എഡിജിപി എസ് ശ്രീജിത്ത്
konnivartha.com; ഭക്തരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വർദ്ധനവ് ഉണ്ടായെങ്കിലും കൃത്യമായ ക്രമീകരണങ്ങളിലൂടെ എല്ലാവർക്കും സുഗമമായ ദർശനം സാധ്യമാക്കാൻ കഴിഞ്ഞെന്ന് ശബരിമല ചീഫ് പോലീസ് കോഡിനേറ്ററായ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞവർഷം ഈ സമയം 21 ലക്ഷം ഭക്തരാണ് എത്തിയിരുന്നത്. എന്നാൽ ഇത്തവണ അത് 25 ലക്ഷം പിന്നിട്ടിരിക്കുന്നു. ആദ്യ ദിവസങ്ങളിൽ വലിയ തിരക്ക് വന്നെങ്കിലും അത് പരിഹരിക്കാൻ സാധിച്ചു. വെർച്ചൽ ക്യൂ പാസ് അനുവദിച്ചിരിക്കുന്ന ദിവസം തന്നെ ഭക്തർ പലരും എത്താതിരിക്കുന്നതിനാൽ ആണ് ഈ പ്രതിസന്ധി ഉണ്ടായത്. പാസ് അനുസരിച്ച് അതേ ദവസം തന്നെ ഭക്തർ എത്തിയാൽ എല്ലാവർക്കും ദർശനത്തിന് സമയം ലഭിക്കും. ക്രമം തെറ്റിച്ച് എത്തുന്ന ഭക്തർ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് കാത്തുനിൽക്കാൻ തയ്യാറാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തവണത്തെ പ്രത്യേകത വാരാന്ത്യ ദിവസങ്ങളിൽ തിരക്ക് കുറയുന്നു എന്നതാണ്. എന്നാൽ പ്രവർത്തി ദിവസങ്ങളിൽ വലിയ തോതിൽ…
Read Moreശബരിമല:നാളത്തെ ചടങ്ങുകൾ (16.12.2025)
നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ നെയ്യഭിഷേകം- 3.30 മുതൽ 7 വരെ ഉഷ:പൂജ- 7.30 മുതൽ 8 വരെ നെയ്യഭിഷേകം- 8 മുതൽ 11 വരെ കലശം, കളഭം- 11.30 മുതൽ 12 വരെ ഉച്ചപൂജ- 12.00 നട അടയ്ക്കൽ- ഉച്ച 1.00 ഉച്ചകഴിഞ്ഞ് നട തുറക്കൽ- 3.00 ദീപാരാധന- വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം- 6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ- രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം- 10.50 നട അടയ്ക്കൽ- 11.00
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 15/12/2025 )
സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഡിസംബര്‍ 16 ന് ആരംഭിക്കുന്ന 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് പരിശീലനത്തിന് അപേക്ഷിക്കാം. പ്രായം 18-49. ഫോണ്‍ : 04682270243, 04682992293. സീനിയോറിറ്റി ലിസ്റ്റ് പ്രദര്‍ശിപ്പിച്ചു ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് ചെയ്തിട്ടുള്ളതും പുതുക്കിയിട്ടുള്ളതുമായ വിമുക്തഭട ഉദ്യോഗാര്‍ത്ഥികളുടെ സീനിയോറിറ്റി ലിസ്റ്റ് (2026 -2028) ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. വിമുക്തഭടന്മാര് ലിസ്റ്റ് പരിശോധിച്ച് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2961104 ഗതാഗത നിരോധനം കാഞ്ഞിരപ്പാറ – വെട്ടൂര്‍ റോഡില്‍ ഡിസംബര്‍ 17 മുതല്‍ ടാറിംഗ് നടക്കുന്നതിനാല്‍ വാഹനങ്ങള്‍ മൂന്നാഴ്ചത്തേക്ക് മലയാലപ്പുഴ- കുമ്പഴ-വെട്ടൂര്‍ വഴി പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള…
Read Moreവനിതാ കമ്മിഷന് അദാലത്ത്: 13 പരാതിക്ക് പരിഹാരം
പത്തനംതിട്ട ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന് അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. ആകെ 56 പരാതികള്‍ ലഭിച്ചു. അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനായും രണ്ടെണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനായും അയച്ചു. രണ്ട് പരാതി ജില്ല നിയമ സേവന അതോറിറ്റിക്ക് കൈമാറി. 34 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മിഷന് അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്കി. പാനല്‍ അഭിഭാഷകരായ സീമ, രേഖ, കൗണ്‍സിലര്‍മാരായ ജൂലി പീറ്റര്‍, പി അഞ്ജലി തുടങ്ങിയവര്‍ പങ്കെടുത്തു.
Read More