മറ്റു രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ളതും എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ലൈസൻസ് നൽകിവരുന്നതും ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതുമായ 27 കീടനാശിനികളുടെ നിരോധനം സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ കരട് നിർദ്ദേശങ്ങൾക്ക് സംസ്ഥാന സർക്കാർ പിന്തുണ പ്രഖ്യാപിച്ചു. കൃഷിയിടങ്ങളിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന മാലത്തിയോൺ 2,4 – ഡി എന്നിവയടക്കം 27 കീടനാശിനികളാണ് നിരോധനത്തിനായി ശുപാർശ ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനത്തെ അനുകൂലിക്കുന്നതിനോടൊപ്പം ചില നിർദ്ദേശങ്ങൾ കൂടി കേന്ദ്രത്തെ സംസ്ഥാനം അറിയിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ലിസ്റ്റ് ചെയ്തിട്ടുള്ള കീടനാശിനികളുടെ നിരോധനം എത്രയും വേഗം നടപ്പിലാക്കണമെന്നും എന്നാൽ ഇവയുടെ നിരോധനം പുതുതലമുറ കീടനീശിനികളുടെ കടന്നു കയറ്റത്തിന് വഴിതെളിക്കരുതെന്നും സംസ്ഥാനം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതുതലമുറ കീടനാശിനികൾ വളരെ കുറഞ്ഞ അളവിൽ തന്നെ പ്രവർത്തിക്കുന്നവയും വില കൂടിയവയുമാണ്. അതുകൊണ്ടുതന്നെ അവ നിലവിലെ രാസകീടനാശിനികളേക്കാൾ അപകടകാരികളുമാണ്. അത്തരം നൂതന രാസകീടനാശിനികൾ…
Read Moreലേഖകന്‍: admin
ഓണസമ്മാനമായി കോന്നി ഗ്രാമപഞ്ചായത്തില്‍ വെട്ടം പദ്ധതി ഉത്ഘാടനം ചെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു. കഴിഞ്ഞ 5 വര്‍ഷക്കാലമായി ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലായി നടത്തിയ ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഇപ്പോള്‍ സമ്പൂര്‍ണ്ണ വൈദ്യുതീകണ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചേരുന്നത്. ഗ്രാമജ്യോതി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് വെട്ടം എന്ന പേരില്‍ ഇപ്പോള്‍ സമ്പൂര്‍ണ വെദ്യുതീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. എന്‍റെ ഗ്രാമം ശുചിത്വ സുന്ദര സുരക്ഷിത ഗ്രാമംഎന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തുന്നതിന്‍റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുന്ന നടപടിക്രമങ്ങള്‍ നടക്കുന്നതോടൊപ്പം തന്നെ കഴിഞ്ഞകാലങ്ങളില്‍ തെരുവ് വിളക്ക് പ്രകാശിപ്പിക്കുന്ന ഇനത്തില്‍ മാസം 6 ലക്ഷം രൂപ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ അടച്ചു വന്നിരുന്നത്. മീറ്റര്‍ സ്ഥാപിച്ച് വൈദ്യുതിയുടെ ഉപയോഗത്തിനനുസരിച്ച് വൈദ്യുതി ചാര്‍ജ്ജ് നല്‍കുന്ന പ്രവര്‍ത്തനത്തിന് 2016-17 ല്‍ തന്നെ തുടക്കം കുറിച്ചതിന്‍റെ ഫലമായി അത്…
Read Moreഫാം ഉടമയുടെ മരണം: കേസ് ഫയല്‍ സി ബി ഐക്ക് കൈമാറി
കോന്നി വാര്‍ത്ത ഡോട്ട് കോം : ചിറ്റാര്‍ കുടപ്പനക്കുളത്തു ഫാം ഉടമ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഫയല്‍ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറിയതായി ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് ഫയലും അനുബന്ധ രേഖകളും കൈമാറിയത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി തെളിവിലേക്കു കണ്ടെടുത്ത എല്ലാ വസ്തുവകകളും തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബറട്ടറിയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 164 സി.ആര്‍.പി.സി പ്രകാരമുള്ള മൊഴികള്‍ രേഖപ്പെടുത്താന്‍ അപേക്ഷ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു നല്കിയതു സംബന്ധിച്ചും കേസിന്റെ അന്വേഷണത്തില്‍ കൃത്യത വരുത്തുന്നതിനുവേണ്ടി ലഭ്യമാക്കിയ നിയമോപദേശവും ഉള്‍പ്പെടെയാണു കൈമാറിയതെന്ന് ജില്ലാപോലീസ് മേധാവി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ സി.ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. സുധാകരന്‍ പിള്ളയാണ് കേസ് ഫയലും ബന്ധപ്പെട്ട രേഖകളും സി.ബി.ഐക്കു ഇന്നലെ കൈമാറിയത്. യുവാവ് മരണപ്പെട്ടതുമായി ബന്ധപ്പെട്ടു പരാതികള്‍ ഉയര്‍ന്നപ്പോള്‍ പോലീസ് അന്വേഷണം കാര്യക്ഷമമാക്കുന്നതിനു…
Read Moreകലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം അന്താരാഷ്ട്ര നിലവാരത്തില്‍; ശിലാസ്ഥാപനം നടത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ 1.2 കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കലഞ്ഞൂര്‍ എല്‍പി സ്‌കൂള്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടിയിരുന്ന സാഹചര്യത്തിലാണു പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. 1,20,30,000 രൂപയാണ് അടങ്കല്‍ തുക. രണ്ടു നിലകളിലായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ ക്ലാസ് റൂമുകള്‍, ഹാള്‍, ഓഫീസ് റൂം, ടീച്ചേഴ്സ് റൂം, ഇരു നിലകളിലും ടോയ്ലറ്റ് സംവിധാനങ്ങളും ഇലക് ട്രിക്കല്‍ വര്‍ക്കും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര നിലവാരത്തിലാണ് സ്‌കൂള്‍ നിര്‍മിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടിന്റെ തെക്കു – പടിഞ്ഞാറ് ഭാഗത്ത് രണ്ടു നിലകളായാണു വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍…
Read Moreഓണ സമൃദ്ധി ഓണം പഴം പച്ചക്കറി ജില്ലാതല വിപണിക്ക് തുടക്കമായി
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വിപണി ശക്തിപ്പെടുത്തല്‍ പദ്ധതി പ്രകാരം ഓണ സമൃദ്ധി 2020-21 എന്ന പേരില്‍ ഓണം പഴം പച്ചക്കറി വിപണിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം അടൂര്‍ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് ഈ വിപണിയെന്നു ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഈ വിപണി ഏറെ പ്രയോജന ചെയ്യും. എല്ലാവരും ഈ വിപണ പരാമാവധി ഉപയോഗപ്പെടുത്തണമെന്നും എംഎല്‍എ പറഞ്ഞു. ആദ്യ വില്‍പ്പന അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധരകുറിപ്പ് നിര്‍വഹിച്ചു. കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലുമായി…
Read Moreപത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പതില്‍ ഉള്‍പ്പെട്ട കല്ലുങ്കല്‍ ഭാഗം, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ല്‍ ഉള്‍പ്പെട്ട ചെറുമണപ്പടി വളപ്പുരയ്ക്ക് സമീപമുള്ള എന്‍എസ്എസ് കരയോഗം കെട്ടിട ഭാഗം, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ ഉള്‍പ്പെട്ട വള്ളംകുളം പടിഞ്ഞാറ് ഭാഗം, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 17 ല്‍ ഉള്‍പ്പെട്ട ഇരുവെള്ളിപ്ര ഭാഗം എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 26 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നത് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്. കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി പന്തളം നഗരസഭയിലെ വാര്‍ഡ് 20 ല്‍ ഉള്‍പ്പെട്ട പ്ലാവിളയില്‍ ജംഗ്ഷന്‍ മുതല്‍ താവളത്തില്‍ ഭാഗം, വാര്‍ഡ്…
Read Moreഅരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്: ഓണച്ചന്ത നാളെ മുതല്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത 27.08.2020 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ അരുവാപ്പുലത്ത് ഹെഡ് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ ആരംഭിക്കും . പതിമൂന്ന് ഇന നിത്യോപയോഗ സാധനങ്ങൾ ലഭ്യമാണ് എന്ന് പ്രസിഡന്‍റ് കോന്നി വിജയകുമാര്‍ എം ഡി സലില്‍ വയലാത്തല എന്നിവര്‍ അറിയിച്ചു
Read Moreപോപ്പുലര്‍ ഫൈനാന്‍സിനെതിരെ കേസന്വേഷണത്തിന് പുതിയ സംഘം രൂപീകരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലര്‍ ഫൈനാന്‍സുമായി ബന്ധപ്പെട്ടു കോന്നി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതികളെല്ലാം കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് അയക്കുമെന്നും നിലവിലെ അന്വേഷണ സംഘം വിപുലീകരിച്ചതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടു ക്രിമിനല്‍ കേസ് ആണ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ ഇതുമായി ചേര്‍ക്കും. നിക്ഷേപകര്‍ സിവില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ സ്വന്തമായി നടത്തേണ്ടതാണ്. നിലവില്‍ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ് രാജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാര്‍, എ.എസ്.ഐമാര്‍ മറ്റു പോലീസുദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെയും പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍…
Read Moreസംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന്‍ ചെട്ടിയാര്‍ (80), കണ്ണൂര്‍ സ്വദേശി പി.പി. ഇബ്രാഹീം (63),…
Read Moreമൈലപ്രാ സർവീസ് സഹകരണ ബാങ്ക് : ഓണം മാര്‍ക്കറ്റ് തുടങ്ങി
കോന്നി വാര്‍ത്ത ഡോട്ട് കോം : : മൈലപ്രാ സർവീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡ് സഹകരണത്തോടെ ഓണം മാര്‍ക്കറ്റിന്‍റെ ഉത്ഘാടനം മൈലപ്രായിൽ ബാങ്ക്പ്രസിഡന്‍റ് ജെറി ഈശോ ഉമ്മൻ നിർവഹിച്ചു.11 ഇനം നിത്യോപയോഗ സാധനങ്ങൾ പൊതു വിപണിയേക്കാൾ 45% വരെ വിലക്കുറവിൽ സാധാരണക്കാർക്ക് ലഭ്യമാകും വിധം സർക്കാർ നിർദ്ദേശമനുസരിച്ച് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു ഭരണ സമതിയംഗം സി.എം ജോണിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാങ്ക് സെക്രട്ടറി . ജോഷ്വാ മാത്യു സ്വാഗതം ആശംസിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തംഗം മാത്യു തോമസ് ആദ്യ വില്പന നിർവ്വഹിച്ചു.യോഗത്തിൽ ഭരണ സമിതിയംഗങ്ങളായ സുനിൽ തോമസ്, മാത്യൂ സി. ജോർജ്, പ്രിൻസ് പി. ജോർജ്, സാജൻ കോശി തുടങ്ങിയവർ സംസാരിച്ചു.
Read More