ഇന്ത്യൻ നാവികസേനയുടെ നാല് യുദ്ധക്കപ്പലുകളിലേക്ക് ദീർഘദൂര മിസൈൽ പ്രതിരോധസംവിധാനം ഇസ്രയേലിൽനിന്നു വാങ്ങാൻ ധാരണയായി. 6,300 കോടി ഡോളറിന്റെ കരാർ ഭാരത് ഇലക്ട്രോണിക്സും ഇസ്രയേൽ എയറോസ്പേസ് ഇൻഡസ്ട്രിയും (ഐഎഐ) സംയുക്തമായാണു നടപ്പാക്കുക. പ്രധാനമന്ത്രിയുടെ ജൂലൈയിലെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു കരാർ. കരസേനയ്ക്കും നാവികസേനയ്ക്കും ആയുധം നല്‍കുന്നതിനായി ഇസ്രയേലുമായി 200 കോടി ഡോളറിന്റെ കരാർ ഉണ്ടാക്കിയിരുന്നു. ഇതിൽ ഇസ്രയേൽ എയ്റോസ്പേയ്സുമായി 160 കോടി ഡോളറിന്റെ ഇടപാടാണു നടത്തുന്നത്. മിസൈൽ പ്രതിരോധ സംവിധാനം ഐഎഐയും ഡിആർഡിഒയും സംയുക്തമായി നിർമിക്കുന്നതാണു പദ്ധതി.
Read Moreലേഖകന്‍: admin
ഉപേക്ഷിക്കപ്പെട്ട ബാഗ് കണ്ടെത്തി; സ്വീഡനിൽ വിമാനത്താവളം ഒഴിപ്പിച്ചു
വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം ഗോഥെൻബർഗിലെ ലാൻഡ്വെറ്റർ വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഹാളിലാണ് ബാഗ് കണ്ടെത്തിയത്. എന്നാൽ ബാഗിൽ അപകടകരമായ വസ്തുക്കളൊന്നും ഇല്ലായിരുന്നുവെന്ന് പരിശോധനയ്ക്ക് ശേഷം സ്വീഡിഷ് പോലീസ് അറിയിച്ചു. ബാഗിൽ സ്ഫോടക വസ്തുക്കളാണെന്ന സംശയം ഉണ്ടായതോടെ അധികൃതർ വിമാനത്താവളം ഒഴിപ്പിക്കുകയും വിമാനങ്ങൾ പിടിച്ചിടുകയും ചെയ്തിരുന്നു.
Read Moreപഴയ അഞ്ഞൂറ് രൂപ നോട്ടിൽ നിന്നും വൈദ്യുതി
നിരോധിച്ച പഴയ നോട്ടില്‍ നിന്നുള്ള ലക്ഷമണിന്റെ ഈ കണ്ടുപിടിത്തം മാധ്യമങ്ങൾ വഴി ശ്രദ്ധിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർത്ഥിയെ അനുമോദിക്കുകയും ഒഡീഷയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിനോട് പ്രോജക്ടിന്റെ വിശദാംശങ്ങള്‍ ആരായാൻ നിർദ്ദേശവും നൽകി. പഴയ 500രൂപ നോട്ടിലാണ് ലക്ഷമൺ തന്റെ വൈദ്യുതി പരീക്ഷണം നടത്തിയത്. പഴയ 500 രൂപ നോട്ട് കീറിയപ്പോള്‍ അതിനുള്ളില്‍ നിന്ന് പുറത്ത് വന്ന സിലിക്കണ്‍ ആവരണം ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് സിലിക്കണ്‍ ആവരണം ഒരു ട്രാന്‍സ്ഫോര്‍മറുമായി ഘടിപ്പിച്ചു. ശേഷം സൂര്യസൂര്യപ്രകാശത്തിന്റെ സഹായത്തോടെ വൈദ്യുതി ഉണ്ടാക്കുകയായിരുന്നു എന്നാണ് ലക്ഷമൺ പറയുന്നത്.
Read Moreഎവറസ്റ്റ് കൊടുമുടി തകരുന്നു : ഒരു ഭാഗം ഇടിഞ്ഞു
എവറസ്റ്റ് കൊടുമുടിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണെന്ന് പര്‍വ്വതാരോഹകര്‍. എവറസ്റ്റിന്റെ തെക്ക് കിഴക്ക് കീഴ്ക്കാംതൂക്കായ ഹിലാരി സ്റ്റെപ്പ് എന്ന 12 മീറ്റര്‍ ഉയരമുള്ള ഭാഗമാണ് ഇടിഞ്ഞുവീണത്. 2015ല്‍ നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ഭൂചലനത്തിലാകാം ഇത് ഇടിഞ്ഞതെന്നു കരുതുന്നു. ഇതോടെ കൊടുമുടി കയറ്റം കൂടുതല്‍ ദുഷ്കരമായി. 1953ല്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിങ്ങ് നോര്‍ഗെയും കയറിയ ഭാഗമാണ് ഹിലാരി സ്റ്റെപ്പ് എന്ന് അറിയപ്പെടുന്നത്. ഈ ഭാഗം ഇടിഞ്ഞതായി നേരത്തെ സംശയം ഉയര്‍ന്നിരുന്നെങ്കിലും മഞ്ഞ് മൂടിക്കിടന്നതിനാല്‍ സ്ഥിരീകരിക്കാനായില്ല. എവറസ്റ്റ് അഞ്ചു തവണ കീഴടക്കിയ മോസ്ഡെയ്ല് മെയ് 16ന് ആറാമതും കൊടുമുടിക്കുമേല്‍ എത്തിയിരുന്നു. ഇപ്പോള്‍ എടുത്ത ഫോട്ടോയും പഴയ ഫോട്ടോയും തമ്മില്‍ വലിയ വ്യത്യാസമാണ് കാണുന്നത്.
Read Moreപുറ്റിങ്ങല്‍ വെടിക്കെട്ടപകടം : അന്വേഷണ കമ്മീഷന് വിവരങ്ങള്‍ നല്‍കാം
കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് പി.എസ്. ഗോപിനാഥന് കമ്മീഷന് മുന്‍പാകെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാം. അന്വേഷണ വിധേയമായ കാര്യങ്ങളില്‍ അറിവും താല്പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍, അപകടത്തില്‍ പരിക്കുപറ്റിയവര്‍, മരണപ്പെട്ടവരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ക്ക് സത്യവാങ്മൂലം, പത്രിക, നിര്‍ദേശങ്ങള്‍ ഇവ ഈ മാസം 27നകം ജസ്റ്റിസ് പി.എസ് ഗോപിനാഥന് അന്വേഷണ കമ്മീഷന്, പുല്ലുകാട്ട്, എസ്.ആര്.എം റോഡ്, എറണാകുളം നോര്‍ത്ത്-682018 എന്ന വിലാസത്തിലോ, puttingal.commission@gmail.com ഇ മെയില്‍ വിലാസത്തിലോ നല്‍കണം. ഈ മാസം 27 വരെ കൊല്ലം ചിന്നക്കടയിലുള്ള പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന് ക്യാമ്പ് ഓഫീസില്‍ രാവിലെ 10.30നും വൈകിട്ട് നാലിനും ഇടയില്‍ നേരിട്ട് ഹാജരായും വിവരങ്ങള്‍ നല്‍കാം. കമ്മീഷന്റെ അന്വേഷണ നടപടികളില്‍ കക്ഷി ചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും 27ന് വൈകിട്ട് നാലിനു മുന്‍പായി നേരിട്ടോ…
Read Moreപെരുമഴയെത്തിപ്പോയ്; ഒപ്പം രോഗങ്ങളും
മഴക്കാലം വരവായതോടെ പകര്‍ച്ചപ്പനികള്‍ പടരാനുള്ള സാധ്യതകളും ഏറുന്നു. പകര്‍ച്ചവ്യാധികളെ തടയുന്നതിനായി പൊതുവെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : പകര്‍ച്ച വ്യാധികള്‍ ഉള്ളവര്‍ പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് പരമാവധി ഒഴിവാക്കുക . പനിയുള്ള കുട്ടികളെ സ്കൂളില്‍ അയയ്ക്കാതിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മറച്ച് പിടിക്കുക. പനിയോ പകര്‍ച്ചവ്യാധികളോ വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ഡോക്ടറെ സമീപിക്കുക. ആവശ്യത്തിന് വിശ്രമം എടുക്കുക. കൈകള്‍ നന്നായി കഴുകിയ ശേഷം ഭക്ഷണം കഴിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. തണുത്തതോ പഴയതോ ആയ. ഭക്ഷണം ഒഴിവാക്കുക. മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിക്കരുത്. പൊതുസ്ഥലങ്ങളില്‍ തുപ്പുകയോ മലമുത്രവിസര്‍ജ്ജനം ചെയ്യുകയോ അരുത്. എലിയും കൊതുകും ഭീഷണികള്‍ വീടിന് ചുറ്റും ആനാവശ്യമായ കാടും പടര്‍പ്പും വളരാന്‍ അനുവദിക്കാതിരിക്കുക. വീടിന്റെ പരിസരങ്ങള്‍ ഇടയ്ക്കിടക്ക് പരിശോധിച്ച് എലികള്‍ മണ്ണ് തുരന്നിട്ടുണ്ടോ എന്ന് നോക്കുകയും എലികളെ നശിപ്പിക്കുകയും ചെയ്യുന്നതുവഴി എലിപ്പനികള്‍ പേലുള്ള…
Read Moreവിനീതിനെ പിരിച്ചുവിട്ട നടപടി: യുവ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്കി
ഫുട്ബോള്‍ താരം സി.കെ. വിനീതിനെ ഏജീസ് ഓഫീസില്‍ നിന്നും പിരിച്ചുവിട്ട നടപടി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യുവ എം.എല്‍.എമാരായ ടി.വി. രാജേഷ്, എം.സ്വരാജ്, എ.എന്‍.ഷംസീര്‍, ആര്. രാജേഷ് എന്നിവര്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്കി. ഇന്ത്യയ്ക്ക് വേണ്ടി നിരവധി നേട്ടങ്ങള്‍ കൊയ്യുന്ന കായിക താരങ്ങളോട് ചില സ്ഥാപനങ്ങളുടെ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ അഭിമാനമാനമായ വിനീതിനെ പിരിച്ചുവിട്ട നടപടി ഏജീസ് ഓഫീസ് പുന:പരിശോധിച്ചില്ലെങ്കില്‍ കേരള സര്‍ക്കാര്‍ വിനീതിന് ജോലി നല്കി കായിക കേരളത്തിലെ പുത്തന്‍ തലമുറയ്ക്ക് ആവേശം നല്‍കണമെന്നും നിവേദനത്തില്‍ പറയുന്നു.
Read Moreബണ്ടി ചോറിന് പത്ത് വര്‍ഷം തടവുശിക്ഷ
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദർ സിംഗ് എന്ന ബണ്ടി ചോറിന് പത്ത് വര്‍ഷം തടവുശിക്ഷ. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി കോടതി പ്രഖ്യാപിച്ചു. നിലവിൽ നാലുവർഷമായി ബണ്ടി ചോര്‍ തടവില്‍ കഴിയുകയാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന രാജ്യാന്തരമോഷ്ടാവായ ബണ്ടിചോറിനെ കേരള പോലീസാണ് പിടികൂടിയത്. 2013 ജനുവരി 21ന് തിരുവനന്തപുരത്തെ വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ പട്ടത്തുള്ള വീട്ടില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് ബണ്ടി ചോര്‍ പിടിയിലായത്. മുപ്പത് ലക്ഷം രൂപ വിലവരുന്ന മിസ്തുബിഷി കാറും ലാപ്ടോപ്പും സ്വര്‍ണവുമായി കടന്ന ഇയാളെ ദിവസത്തിനുള്ളില്‍ കേരള പോലീസ് കര്‍ണാടകയില്‍ നിന്ന് പിടികൂടുകയായിരുന്നു.
Read Moreസൗദിയില്‍ വാഹനം ഒട്ടകത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു
റിയാദ്: വാഹനം ഒട്ടകത്തിലിടിച്ചതിനെ തുടര്‍ന്നുള്ള അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. ലിറ്റില്‍ സീസര്‍ എന്ന പ്രമുഖ കമ്പനിയില്‍ ഡ്രൈവര്‍ ജോലി ചെയ്തിരുന്ന കോട്ടയം അടിച്ചിറ, പാറയില്‍ ഇബ്രാഹികുട്ടിയുടെ മകന് സലിം ഇബ്രാഹിം(41) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെ റിയാദില്‍ നിന്നു 350 കിമീ അകലെ അഫ്ലാജിനു സമീപമാണ് സംഭവം. റിയാദില്‍ നിന്നു ഡയന ലോറിയില്‍ സാധനങ്ങളുമായി അബഹയിലേക്കു പോയ സലിം വെള്ളിയാഴ്ച ഉച്ചയോടെ അവിടെ നിന്നു മടങ്ങിയിരുന്നു. റിയാദിലേക്കു വരുന്നതിനിടെ അഫ്ലാജ് കഴിഞ്ഞു കുറച്ചു ദൂരം എത്തിയപ്പോള്‍ രാത്രി ഒന്പതിനു അപ്രതീക്ഷിതമായി വഴിമുറിച്ചു കടന്ന കറുത്ത രണ്ട് ഒട്ടകങ്ങളെ ലോറി ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്ന അപകടത്തില്‍ സംഭവസ്ഥലത്തുവച്ചു തന്നെ സലീം മരിച്ചിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തില്‍ വന്നിരുന്ന ഇതേ കന്പനിയിലെ ഈജിപ്ഷ്യന്‍ പൗരനാണ് അപകടം ആദ്യം കാണുന്നത്. റെഡ് ക്രസന്റ് വിഭാഗം…
Read Moreകര്‍ദിനാള്‍മാരായി അഞ്ചുപേരെ കൂടി മാര്‍പാപ്പ നിയമിച്ചു
വത്തിക്കാന്‍ സിറ്റി : ആഗോള കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരായി അഞ്ചുപേരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.മാലി, സ്പെയിന്, സ്വീഡന്, ലാവോസ്, എല്‍സാല്‍വഡോര്‍ എന്നിവിടങ്ങളിലേക്കു നിയമിതരായ കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണം ജൂണ്‍ 28നു നടത്തും. ആര്‍ച്ച്ബിഷപ്പുമാരായ ജീന്‍ സെബ്രോ (മാലി) ജുവാന്‍ ജോസ് ഒമല്ലോ (സ്പെയിന്) ആന്‍ഡ്രൂസ് അര്‍ബോറലിയസ് (സ്വീഡന്) ലൂയി മേരി ലിങ് (ലാവോസ്) ഗ്രിഗോറിയോ റോസ ഷെവസ് (എന്‍സാല്‍വഡോര്‍) എന്നിവരാണു സഭയുടെ ഉന്നത സമിതിയായ കര്‍ദിനാള്‍ സംഘത്തിലെ അംഗങ്ങളായി നിയമിക്കപ്പെട്ടത്. മാര്‍പാപ്പയുടെ ഉപദേഷ്ടാക്കളായ കര്‍ദിനാള്‍മാരില്‍ എണ്പതു വയസ്സുവരെയുള്ളവര്‍ക്കാണു പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാവുന്നത്. പുതിയ കര്‍ദിനാള്‍മാരെല്ലാം എണ്‍പതില്‍ താഴെയുള്ളവരാണ്. ഞായറാഴ്ച പ്രസംഗത്തില്‍ അപ്രതീക്ഷിതമായാണു മാര്‍പാപ്പ പ്രഖ്യാപനം നടത്തിയത്.
Read More