മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് റാന്നി താലൂക്കില്‍ വിതരണം ചെയ്തത് 5.20 കോടി രൂപ

 

#കോന്നിവാര്‍ത്ത : ഈ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കഴിഞ്ഞ നാലര വര്‍ഷക്കാലയളവില്‍ റാന്നി താലൂക്ക് പരിധിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത് 5.20 കോടി രൂപ. 2016-2017 കാലയളവില്‍ 1276 ഗുണഭോക്താക്കള്‍ക്ക് 1,55,50,000 രൂപയും 2017-2018 കാലയളവില്‍ 947 ഗുണഭോക്താക്കള്‍ക്ക് 1,31,91,000 രൂപയും 2018-2019 കാലയളവില്‍ 1269 ഗുണഭോക്താക്കള്‍ക്ക് 1,56,30,000 രൂപയും 2019- 2020 കാലയളവില്‍ 350 ഗുണഭോക്താക്കള്‍ക്ക് 76,32,000 രൂപയും ഉള്‍പ്പെടെ ആകെ 5,20,03,000 രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത്.
ഇതുകൂടാതെ 2017-2018 കാലയളവില്‍ പ്രകൃതിക്ഷോഭംമൂലം വീടുകള്‍ക്ക് ഭാഗിക നഷ്ടം സംഭവിച്ച 86 ഗുണഭോക്താക്കള്‍ക്ക് നാശനഷ്ടത്തിന്റെ തോത് അനുസരിച്ച് ധനസഹായം നല്‍കി. 2018-2019 കാലയളവില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച 139 ഗുണഭോക്താക്കള്‍ക്കും 2019-2020 കാലയളവില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച 148 ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കി.
2018 ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്ന 76 ഗുണഭോക്താക്കളില്‍ 30 പേര്‍ക്ക് 4,00,000 രൂപ വീതവും സ്പോണ്‍സര്‍ ഷിപ്പിലൂടെ നിര്‍മ്മാണം നടത്തുന്ന 36 ഗുണഭോക്താക്കള്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നും 95,100 രൂപ വീതവും ധനസഹായം വിതരണം ചെയ്തു. ശേഷിക്കുന്ന 10 വീടുകള്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പ് മുഖേന വീട് നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 2018 പ്രളയത്തില്‍ ദുരിത ബാധിതരായ 4097 ഗുണഭോക്താക്കള്‍ക്ക് അടിയന്തര ധനസഹായം 10,000 രൂപ വീതം വിതരണം ചെയ്തു.
ഭാഗിക നാശനഷ്ടം സംഭവിച്ച 2108 ഗുണഭോക്താക്കള്‍ക്ക് എല്‍എസ്ജിഡി നിശ്ചയിച്ച സ്ലാബ് അനുസരിച്ചുള്ള ധനസഹായവും വിതരണം ചെയ്തു.
2019 ലെ കാലവര്‍ഷത്തില്‍ ദുരിത ബാധിതരായ പെരുനാട് വില്ലേജിലെ ബിമ്മരം കോളനി നിവാസികള്‍ക്ക് 10,000 രൂപ വീതം ലാന്‍ഡ് റവന്യു കമ്മീഷണറുടെ കാര്യാലയം മുഖേന വിതരണം ചെയ്തു. 298 പട്ടയങ്ങളും ആറ് എല്‍.ടി പട്ടയങ്ങളും വിതരണം ചെയ്തു. ക്യാന്‍സര്‍ പെന്‍ഷന്‍ ഇനത്തില്‍ 1,39,12,550 രൂപയും ക്ഷയരോഗ പെന്‍ഷന്‍ ഇനത്തില്‍ 16,45,250 രൂപയും വിതരണം ചെയ്തു. താലൂക്ക് പരിധിയില്‍ അയിരൂര്‍ സ്മാര്‍ട്ട് വില്ലേജ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.