Trending Now

കാട്ടുപന്നി കൃഷിയിടത്തിൽ നാശം വിതച്ചു

 

കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 14 മഠത്തിൽ കാവ് പ്രദേശത്താണ് കാട്ടുപന്നിയുടെ നാശത്തിൽ കർഷകർക്ക് നഷ്ടം സംഭവിച്ചത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം പാട്ടത്തിന് കൃഷി ചെയ്ത് പോന്നിരുന്ന കൊട്ടകുന്നിൽ തങ്കമണിയുടെ അര ഏക്കർ കൃഷിയിടത്തിലെ 250 മൂട് കപ്പ, ചേന, ചേമ്പ് എന്നിവ പന്നി നശിപ്പിച്ചിട്ടുണ്ട്. കാട്ടുപന്നിയുടെ നാശത്തിൽ നിന്നും രക്ഷ നേടുന്നതിനായി കൃഷിയിടത്തിന് ചുറ്റു വേലി സ്ഥാപിച്ചിരുന്നെങ്കിലും അത് തകർത്താണ് കൃഷി നശിപ്പിച്ചിരിക്കുന്നത്. തൊട്ടടുത്തു തന്നെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുപ്പ് പദ്ധതി പ്രകാരം തയ്യാറാക്കുന്ന നഴ്സറിയുടെ സമീപം അമ്പാടിയിൽ ബിന്ദു പ്രശാന്തിന്റെ കൃഷിയിടത്തിലെ കപ്പയും കാട്ടുപന്നി നശിപ്പിച്ചു. കാട്ടുപന്നിയുടെ നിരന്തര ശല്യത്തിൽ നിന്നും കൃഷിക്കാരെ രക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകണമെന്ന് കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീണ്‍ പ്ലാവിളയില്‍ ആവശ്യപ്പെട്ടു .

error: Content is protected !!