Trending Now

കോന്നി കുളത്തിങ്കലിലെ പൈപ്പില്‍ വാല്‍വിന് തകരാര്‍ : നടപടി സ്വീകരിച്ചു

 

കോന്നി : കോന്നി -പത്തനാപുരം റോഡില്‍ കുളത്തിങ്കല്‍ ഒതളക്കുഴി ഭാഗത്ത് ജല വിഭവ വകുപ്പിന്‍റെ പൈപ്പിലെ തകരാര്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി കോന്നി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെബര്‍ അനി സാബു അറിയിച്ചു . പൈപ്പില്‍ നിന്നും ജലം പാഴാകുന്ന വാര്‍ത്ത “കോന്നി വാര്‍ത്ത ഡോട്ട് കോം ” നല്‍കിയിരുന്നു . ഇതിനെ തുടര്‍ന്നു വാര്‍ഡ് മെബര്‍ ജല വിഭവ വകുപ്പില്‍ പരാതി നല്‍കിയിരുന്നു .
പൈപ്പിലെ വാല്‍വിലെ തകരാര്‍ പരിഹരിക്കാന്‍ ഇതിന് മുകളില്‍ ഉള്ള സ്ലാബ് ഇളക്കി . കൂടുതല്‍ സ്ലാവ് ഉള്ളതിനാല്‍ നാളെ യന്ത്ര സഹായത്തോടെ വീണ്ടും പണികള്‍ ആരംഭിക്കും .ഒരു മാസമായി ഇവിടെ പൈപ്പില്‍ നിന്നും വെള്ളം പാഴാകുന്നു .
വരും ദിവസങ്ങളില്‍ തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ജല വിഭവ വകുപ്പ് അറിയിച്ചതായി വാര്‍ഡ് മെബര്‍ പറഞ്ഞു

error: Content is protected !!