Trending Now

നിക്ഷേപക തട്ടിപ്പുകാരന്‍ പോപ്പുലര്‍ തോമസ്   ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്‍ഡിന് ഉടമ

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോടികണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിക്കുകയും സംസ്ഥാനത്തും പുറത്തും 272 ശാഖകളിലൂടെ ആയിരകണക്കിന് നിക്ഷേപകരുടെ മുഴുവന്‍ തുകയും കടലാസ് കമ്പനിയിലൂടെ കൈക്കലാക്കുകയും ചെയ്ത പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് എന്ന റോയി കോന്നി പഞ്ചായത്തില്‍ നിന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കുടുംബ തൊഴില്‍ കാര്‍ഡും സ്വന്തമാക്കിയിരുന്നു . ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2011 -2012 വര്‍ഷത്തില്‍ തന്നെ റോയി ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയുടെ തൊഴിലാളിയാണെന്ന് രേഖകള്‍ പറയുന്നു .പഞ്ചായത്തില്‍ നേരിട്ടു അപേക്ഷ സമര്‍പ്പിച്ചാണ് ഈ ഗ്രാമീണ തൊഴില്‍ ഉറപ്പ് കാര്‍ഡ് സ്വന്തമാക്കിയത് . തൊഴില്‍ ഉറപ്പില്‍ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഇതിന് അര്‍ത്ഥം . പോപ്പുലര്‍ ഗ്രൂപ്പ് പൊളിക്കുകയും കോടികള്‍ വിദേശത്തു കടത്തുകയും അവസാനം സ്ഥാപനം പൊളിഞ്ഞു എന്നു പറഞ്ഞു കൊണ്ട് പാപ്പര്‍ ഹര്‍ജി നല്‍കിയാല്‍ ഈ തൊഴില്‍ ഉറപ്പ് കാര്‍ഡ് പ്രധാനപ്പെട്ട രേഖയായി മാറും .വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പോപ്പുലര്‍ ഗ്രൂപ്പിലെ നിക്ഷേപകരുടെ പണം അടിച്ചുമാറ്റി പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യുവാന്‍ ഉള്ള രേഖകള്‍ പോലും സംഘടിപ്പിച്ചു എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയുന്നത് . ഈ തൊഴില്‍ കാര്‍ഡ് ഉള്ള ആര്‍ക്കും വാര്‍ഡിലെ ഗ്രാമീണ തൊഴില്‍ ഉറപ്പില്‍ തൊഴില്‍ ചെയ്യുവാന്‍ അര്‍ഹത ഉണ്ട് . തൊഴില്‍ വേണം എന്നു ഒരു അപേക്ഷ നല്‍കിയാല്‍ തൊഴില്‍ നല്‍കുവാന്‍ പഞ്ചായത്തിന് കഴിയും .
നേരത്തെ എടുത്ത തൊഴില്‍ ഉറപ്പ് കാര്‍ഡ് പിന്നീട് പുതുക്കി ഇല്ല എന്നു അറിയുന്നു . കോടികള്‍ തട്ടുവാന്‍ വര്‍ഷങ്ങളായി നടത്തിയ ആസൂത്രിത ശ്രമം ആണ് ഇപ്പോള്‍ പൊളിഞ്ഞത് .
ഈ തൊഴില്‍ കാര്‍ഡ് എത്രയും വേഗം പഞ്ചായത്ത് റദ്ദ് ചെയ്യണം എന്ന് നിക്ഷേപകര്‍ ആവശ്യം ഉന്നയിച്ചു . അന്ന് ഉള്ള പഞ്ചായത്ത് സെക്രട്ടറിയെ അന്വേഷണ ഭാഗമായി ചോദ്യം ചെയ്യണം എന്നാണ് നിക്ഷേപകരുടെ ആവശ്യം

നിക്ഷേപകരുടെ കോടികണക്കിന് രൂപ അവര്‍ അറിയാതെ ഷെയര്‍ കടലാസ് കമ്പനിയുടെ മറവില്‍ കൊള്ളയടിച്ച തോമസ് ഡാനിയല്‍ എന്ന റോയിയും ഭാര്യ പ്രഭയും മൂന്നു പെണ്‍ മക്കളും ഇവരുടെ മാതാവും ചേര്‍ന്ന് നടത്തിയ വലിയ സാമ്പത്തിക തട്ടിപ്പില്‍ കേരളം വിറച്ച് നില്‍ക്കുന്നു . റോയിയുടെ മാതാവ് ആസ്ട്രേലിയയിലെ മെല്‍ബണില്‍ ബന്ധു വീട്ടില്‍ ആണ് ഉള്ളത് .ഏതാനും മാസം മുന്നേ ഇവരെ വകയാറില്‍ നിന്നും അവിടേയ്ക്ക് മാറ്റിയിരുന്നു . പിന്നാലേ പെണ്‍മക്കളെകൂട്ടി ആസ്ട്രേലിയായില്‍ എത്തുകയും  കോടികള്‍ സ്വന്തമാക്കി രാജകീയമായി വിദേശത്തു കഴിയാനായിരുന്നു റോയിയും കുടുംബവും ചേര്‍ന്ന് പദ്ധതിതയാറാക്കിയത് . അതിനായി മാത്രം 21 കടലാസ് കമ്പനികള്‍ രൂപീകരിച്ചു . നിക്ഷേപകരെ പൂര്‍ണ്ണമായും വഞ്ചിച്ചു കൊണ്ട് മുങ്ങുവാന്‍ നടത്തിയ പദ്ധതി ” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ ” ജനം അറിഞ്ഞു .
കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് ആണ് റോയിയും കുടുബവും സ്ഥാപനത്തിലെ അടുത്ത അനുയായികളായ ജീവനക്കാരും ചേര്‍ന്ന് നടത്തിയത് . അടുത്ത ജീവനക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാണ് നിക്ഷേപകരുടെ ആവശ്യം .
5 കോടിയ്ക്ക് മുകളില്‍ രൂപാ നിക്ഷേപിച്ച ഒരാള്‍ ഒഴികെ ആരും ഇതുവരെ പരാതി നല്‍കിയില്ല . അത്തരം അറുപതോളം രഹസ്യ ഇടപാടുകാര്‍ റോയിക്ക് ഉണ്ടായിരുന്നു . ഇരുപതു കോടി രൂപ വരെ അത്തരത്തില്‍ നിക്ഷേപിച്ചവര്‍ പോലും ഉണ്ട് . അത്തരം കണക്കുകളും ഇടപാടുകളും പോപ്പുലര്‍ ആസ്ഥാനമായ വകയാറില്‍ അല്ല നടന്നത് എന്ന് ചിലര്‍ ഒളിഞ്ഞും തിരിഞ്ഞും അടക്കം പറയുന്നു . ഈ തുകകള്‍ കൂടി കൂട്ടിയാല്‍ പതിനായിരം കോടി രൂപയുടെ വന്‍ തട്ടിപ്പ് ആണ് ഒന്നാം പ്രതി റോയിയും ഭാര്യയും മക്കളും മാതാവും ചേര്‍ന്ന് നടത്തിയത് .
സി ബി ഐ അന്വേഷണം ഏറ്റെടുത്താലും അന്വേഷണം 6 മാസത്തില്‍ കൂടുതല്‍ നീളും .
റോയിയുടെ കേരളത്തിലെ വസ്തുക്കളെ കുറിച്ച് ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു . എല്ലാ സബ് റെജിസ്റ്റര്‍ ഓഫീസിലെയും രേഖകള്‍ പരിശോധിക്കുവാനും റോയിയുടെയും അവരുടെ കുടുംബ അംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരില്‍ ഉള്ള ആസ്തി , ഭൂമി ,കെട്ടിടം ,ബാങ്ക് നിക്ഷേപം എന്നിവയുടെ കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട് .

 

error: Content is protected !!