Trending Now

കേരളത്തിൽ നിന്ന് പിടിയിലായ അൽ ഖായ്ദ ഭീകരരുടെ ചുമതല പണം സമാഹരിക്കല്‍

 

ശനിയാഴ്ച എറണാകുളത്ത് പിടിയിലായ മൂന്നു അൽ ഖായ്ദ ഭീകരരെ സഹായിച്ചവരെക്കുറിച്ചും അന്വേഷണസംഘത്തിന് സൂചന ലഭിച്ചു.എൻഐഎ എസ്പി ശങ്കർ ബ്രദ റൈമേദിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
പിടിയിലായ മുർഷിദ് ഹസ്സൻ, മൊസാറഫ് ഹസ്സൻ, യാക്കൂബ് ബിശ്വാസ് എന്നിവരെഎറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ് ഷംനാദ് മൂന്നു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
പ്രതികളിൽ നിന്ന് പിടികൂടിയ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഡിജിറ്റൽ രേഖകളും എൻഐഎ സംഘം പരിശോധിക്കും. തീവ്രവാദബന്ധം തെളിയിക്കുന്ന ലഘുലേഖകളും വാട്‌സാപ്പ് സന്ദേശങ്ങളും കണ്ടെടുത്തു. പത്തുപേരടങ്ങുന്ന സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിയായി ഭീകരക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് എൻഐഎ കോടതിയിൽ വ്യക്തമാക്കി. ആയുധങ്ങളും മറ്റും ശേഖരിക്കുന്നതിനു പണം സമാഹരിക്കുകയായിരുന്നു കേരളത്തിൽ നിന്ന് പിടിയിലായവരുടെ ഉൾപ്പെടെ ചുമതല.

മൂന്നുപേരും കേരളത്തിലെത്തിയതും നടത്തിയ മറ്റു ഇടപാടുകൾ സംബന്ധിച്ചും സംസ്ഥാന തീവ്രവാദ വിരുദ്ധസേന (എടിഎസ്) അന്വേഷിക്കുകയാണ്. ഇവർ നടത്തിയ പണമിടപാടുകളും എടിഎസ് പരിശോധിക്കും. മൂന്നു പ്രതികളുടെയും ടവർ ലൊക്കേഷൻ ഫോൺ വിളികളുടെ വിവരങ്ങൾ ഉൾപ്പടെ എടിഎസ് നിരീക്ഷണത്തിലായിരുന്നു.

error: Content is protected !!