konnivartha.com; പ്രമാടം പഞ്ചായത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥികളായ ഭാര്യയും ഭര്‍ത്താവും വന്‍ വിജയം കരസ്ഥമാക്കി .
നാലാം വാര്‍ഡ് പുളിമുക്കില്‍ നിന്നും വി ശങ്കര്‍ വെട്ടൂർ വിജയിച്ചപ്പോള്‍ കഴിഞ്ഞ തവണ ശങ്കര്‍ തന്നെ വിജയിച്ച വെട്ടൂര്‍ വാര്‍ഡില്‍ നിന്നും അഞ്ജലി ശങ്കർ വിജയിച്ചു .
ഒരു വീട്ടില്‍ നിന്നും രണ്ടു സ്ഥാനാര്‍ഥികള്‍ എന്‍ ഡി എ യില്‍ നിന്നും വിജയിക്കുന്നത് കേരളത്തില്‍ ആദ്യമായാണ് . യു ഡി എഫിലെ ജോളി ഡാനിയലിനെ ആണ് അഞ്ജലി ശങ്കർ പരാജയപ്പെടുത്തിയത് . സി പി എമ്മിലെ കണ്ണനെ ആണ് ശങ്കര്‍ വെട്ടൂർ പരാജയപ്പെടുത്തിയത് .
