അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമായി . ഇന്ന് (05/12/25) വൈകിട്ട് 6.30 ന് 6 മിനുട്ട് നേരം കേരളത്തിന് മുകളിലൂടെ കടന്നുപോയി. പല സ്ഥലത്തും വിദൂരമായ ദൃശ്യം കണ്ടു .
മണിക്കൂറിൽ 27,549 കി.മി വേഗത്തിലാണ് സ്റ്റേഷൻ കേരളത്തിന്റെ മുകളിലൂടെ കടന്നുപോയത് .വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് വന്ന നിലയം ആറ് മിനിറ്റിനുശേഷം തെക്കുകിഴക്കൻ ചക്രവാളത്തിലൂടെ കടന്നു പോയി . 40 ഡിഗ്രി ഉയരത്തിൽവരെയാണ് നിലയം സഞ്ചരിച്ചത് . തിളക്കമുള്ള, വേഗത്തിൽ ചലിക്കുന്ന വസ്തുവായാണ് നിലയം കാണാന്‍ കഴിഞ്ഞത് .
ഡിസംബർ 6, 7 തീയതികളിൽ വൈകിട്ടും ഡിസംബർ 9ന് രാവിലെയും കേരളത്തിന് മുകളിലൂടെ വീണ്ടും കടന്നു പോകും .ഇത് ഉയരത്തിലായതിനാല്‍ കാണാൻ സാധിക്കില്ല. ഡിസംബർ 11ന് രാവിലെ 5.19ന് കാണുവാന്‍ കഴിയും .ഏഴുപേരാണ് നിലയത്തിലുള്ളത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയം
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station – ISS) എന്നത് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ സ്ഥിതി ചെയ്യുന്ന മനുഷ്യവാസമുള്ള ഒരു ബഹിരാകാശ പരീക്ഷണ ശാലയാണ്. പല രാജ്യങ്ങളുടെയും സഹകരണത്തോടെ നിർമ്മിച്ച ഒരു വലിയ ബഹിരാകാശ പേടകമാണ്. ശാസ്ത്രീയ പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ എന്നിവ നടക്കുന്നു. ബഹിരാകാശ സഞ്ചാരികൾക്ക് താമസിക്കാനും സാധിക്കുന്നു. ഭൂമിയെ മണിക്കൂറിൽ 28,800 കിലോമീറ്റർ വേഗതയിൽ വലം വെക്കുന്നു.ഏകദേശം 92 മിനിറ്റുകൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നു, അതിനാൽ ഒരു ദിവസം 16 സൂര്യോദയങ്ങളും അസ്തമയങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഉള്ളവര്‍ക്ക് കാണാൻ സാധിക്കും.
പ്രധാന വിവരങ്ങൾ:
ലക്ഷ്യം: മൈക്രോ-ഗ്രാവിറ്റി (ഗുരുത്വാകർഷണം കുറഞ്ഞ അവസ്ഥ)യിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക.
നിർമ്മാണം: അമേരിക്ക, റഷ്യ, യൂറോപ്പ്, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ സംയുക്ത സംരംഭം.സ്ഥാനം: ഭൂമിയുടെ ഭ്രമണപഥത്തിൽ, ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ.
സവിശേഷത: ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന, ഭ്രമണപഥത്തിലെ ഏറ്റവും വലിയ കൃത്രിമ വസ്തു.
പ്രവർത്തനം: ഭൂമിയെ ഒരു ദിവസം 16 തവണ വലം വെക്കുന്നു, ഇത് ഓരോ ദിവസവും 16 സൂര്യോദയങ്ങൾക്കും അസ്തമയങ്ങൾക്കും കാരണമാകുന്നു.
