Trending Now

അമിത വേഗത:  ടിപ്പര്‍ ലോറികള്‍ യുവമോര്‍ച്ച തടഞ്ഞു

Spread the love

 

യുവമോർച്ച കോന്നി അരുവാപ്പുലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമിത വേഗത്തിലും അളവിൽ കൂടുതലായും പാറ ഉത്പന്നങ്ങളുമായി പാഞ്ഞു കൊണ്ടിരുന്ന ടിപ്പർ ലോറികൾ വഴിയിൽ തടഞ്ഞു.ഊട്ടുപാറയിലേക്കുള്ള റോഡ് സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലാണ്.ഈ റോഡിലൂടെയാണ് അമിത വേഗത്തിൽ ടിപ്പറുകൾ വായുന്നത് ഇത് ഇരുചക്രവാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്നുണ്.ടിപ്പറുകൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നതെന്നും ഇത് ജനങ്ങളുടെ ജീവനു തന്നെ ഭീഷണി ആണെന്നും യുവമോർച്ച നേതാക്കൾ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ്, ഗോപകുമാർ ബി രഞ്ജിത്ത് ബി, വൈശാഖ് വിശ്വ, അഖിൽ, പ്രസ്സി.റ്റി വിഷ്ണു എസ്, നിതിൻ എന്നിവർ നേതൃത്വം നൽകി

error: Content is protected !!