ഹരിതചട്ടം പാലിച്ച് തദ്ദേശതിരഞ്ഞെടുപ്പ്;കൈപ്പുസ്തകം ക്യു ആര്‍ കോഡ് ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു

Spread the love

 

ഗ്രീന്‍ ഇലക്ഷന്‍ കാമ്പയിന്റെ ഭാഗമായി ഗ്രീന്‍ പ്രേട്ടോകോള്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയ കൈപുസ്തകത്തിന്റെ ക്യു ആര്‍ കോഡ് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കലക്ടറേറ്റ് ചേമ്പറില്‍ പ്രകാശനം ചെയ്തു.

ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ ഹരിത തിരഞ്ഞെടുപ്പ് ആക്കുന്നതിനുള്ള നിര്‍ദേശം ഉള്‍ക്കൊളളുന്ന കൈപ്പുസ്തകം ലഭിക്കും. സംസ്ഥാന തിരഞ്ഞൈടുപ്പ് കമ്മീഷനും തദേശ സ്വയം ഭരണ വകുപ്പും ശുചിത്വ മിഷനും ചേര്‍ന്നാണ് കൈപ്പുസ്തം തയ്യാറാക്കിയത്.

പ്രചാരണത്തില്‍ ഹരിതചട്ടം പാലനം ഫലപ്രദമായി നടത്തുന്നതിനുളള മാര്‍ഗം, തിരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും കൗണ്ടറിലും സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്നിവയെല്ലാം ചോദ്യോത്തര രൂപേണെയാണ് കൈപ്പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Related posts