മത്സ്യകൃഷി; അപേക്ഷ ക്ഷണിച്ചു

Spread the love

 

അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പടുത കുളങ്ങളിലെ മത്സ്യകൃഷി, കോന്നി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പടുത കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ലോക് യൂണിറ്റിലെ മത്സ്യകൃഷി എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു സെന്റ് വിസ്തൃതിയില്‍ മണ്‍കുളത്തിലോ പടുതാക്കുളത്തിലോ മത്സ്യകൃഷി ചെയ്യുന്നതിന് ഒരു വര്‍ഷത്തേക്ക് 1,23,000 രൂപയും, ബയോഫ്ലോക് യൂണിറ്റിന് 1,38,000 രൂപയും യൂണിറ്റ് കോസ്റ്റും 40 ശതമാനം സബ്സിഡിയും നിശ്ചയിച്ചിരിക്കുന്നു. താത്പര്യമുള്ളവര്‍ ഈ മാസം 18നുള്ളില്‍ പഞ്ചായത്ത് ഓഫീസിലോ ബന്ധപ്പെട്ട അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ക്കോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 9747497815.

Related posts

Leave a Comment