പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

കോന്നി മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സിയ്ക്ക് മാത്രമേ സര്‍വീസ് നടത്താന്‍ ഇപ്പോള്‍ അനുമതി ഉള്ളൂ

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളേജിലേക്ക് യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിച്ചു. കോന്നി, പത്തനംതിട്ട, അടൂര്‍, പുനലൂര്‍ എന്നീ ഡിപ്പോകളില്‍ നിന്നാണ് ആദ്യ ദിനത്തില്‍ സര്‍വീസ് ആരംഭിച്ചത്. കോന്നിയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും രണ്ടു വീതം സര്‍വീസുകള്‍ നടത്തി. അടൂരില്‍ നിന്നും ഒന്നും പുനലൂരില്‍ നിന്നും ഒന്നും സര്‍വീസുകളും മെഡിക്കല്‍ കോളേജിലേക്ക് നടത്തി.
മെഡിക്കല്‍ കോളേജില്‍ തിരക്കുകൂടുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് കെ.എസ്.ആര്‍.ടി.സി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയ്ക്ക് മാത്രമേ സര്‍വീസ് നടത്താന്‍ അനുമതി നല്കിയിട്ടുള്ളു.
കോന്നി ഡിപ്പോയില്‍ നിന്നും സര്‍വീസ് ആരംഭിച്ച ബസ് ആങ്ങമൂഴിയില്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. പത്തനംതിട്ടയില്‍ നിന്ന് ആരംഭിച്ച ബസ് വീണാ ജോര്‍ജ്ജ് എം.എല്‍.എയും, അടൂരില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയും ഫ്‌ളാഗ് ഓഫ് നടത്തി.
ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും സര്‍വീസ് ആരംഭിക്കണമെന്ന് കെ.എസ്.ആര്‍.ടി.സിയോട് നിര്‍ദ്ദേശിച്ചിട്ടുള്ളതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ഇതിനായി കെ.എസ്.ആര്‍.ടി.സി എം.ഡിയുമായി ചര്‍ച്ച നടത്തിയതായും എം.എല്‍.എ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു