കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജിലേക്ക് പുനലൂരില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ്സ് ആരംഭിക്കും . വനം വകുപ്പ് മന്ത്രിയും എം എല്‍ എയുമായ അഡ്വ : കെ രാജുവിന്‍റെ അടിയന്തിര നിര്‍ദ്ദേശ പ്രകാരമാണ് കെ എസ് ആര്‍ ടി സി പുനലൂരില്‍ നിന്നും ബസ്സുകള്‍ ആരംഭിക്കുന്നത് . പുനലൂരില്‍ നിന്നും രാവിലെ 6.40 നും വൈകിട്ട് 3.25 നുമാണ്ബസ്സ് പുറപ്പെടുന്നത് . കോന്നി മെഡിക്കല്‍ കോളേജില്‍ നിന്നും രാവിലെ 8.40 നും വൈകിട്ട് 5.15 നും പുനലൂരിലേക്ക് ബസ്സ് ഉണ്ടാകും