കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക്നാളെ മുതല്‍ പത്തനംതിട്ട, കോന്നി, അടൂര്‍ ഡിപ്പോകളില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുമെന്ന് ഡിടിഒ റോയ് ജേക്കബ് അറിയിച്ചു.
പത്തനംതിട്ടയില്‍ നിന്നും വെട്ടൂര്‍, അട്ടച്ചാക്കല്‍, കോന്നി വഴിയും, കോന്നി ഡിപ്പോയില്‍ നിന്നും ആങ്ങമൂഴി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നി വഴിയും, അടൂര്‍ ഡിപ്പോയില്‍ നിന്നും പറക്കോട്, കൊടുമണ്‍ ചന്ദനപ്പള്ളി, വള്ളിക്കോട്, വി കോട്ടയം, കൊച്ചാലുംമൂട്, വകയാര്‍, കോന്നി വഴിയുമാണ് മെഡിക്കല്‍ കോളജിലേക്കുള്ള സര്‍വീസ്. പത്തനംതിട്ടയില്‍ നിന്നുള്ള സര്‍വീസ് വീണാ ജോര്‍ജ് എംഎല്‍എ രാവിലെ 7.45നും, ആങ്ങമൂഴിയില്‍ നിന്നുള്ള സര്‍വീസ് ജനീഷ് കുമാര്‍ എംഎല്‍എ 8.20 നും അടൂരില്‍ നിന്നുള്ള സര്‍വീസ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ 8.15 നും ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും.