Trending Now

“പോപ്പുലര്‍ “വെറുമൊരു ബോർഡു​മാത്രം : അടിച്ചു മാറ്റിയത് കോടികള്‍

 

പോപുലർ ഫിനാൻസ് പണം സ്വീകരിച്ചിരിക്കുന്നത്” പിതാവ് ഉണ്ടാക്കിയ വിശ്വാസത്തില്‍” . അഞ്ചുവർഷമായി നിക്ഷേപകരിൽനിന്ന്​ പോപുലർ ഫിനാൻസ് പണം സ്വീകരിച്ചത് വിവിധ ഷെയര്‍ മാര്‍ക്കറ്റ് പേരില്‍ . ഷെയറില്‍ ആണ് നിക്ഷേപം എന്നു ഇപ്പോള്‍ മാത്രം ആണ് നിക്ഷേപകര്‍ അവരുടെ സര്‍ട്ടിഫിക്കറ്റില്‍ നിന്നും തിരിച്ചറിഞ്ഞത് . വളരെ ആസൂത്രണം ചെയ്ത വലിയൊരു തട്ടിപ്പ് ആണ് കേരളം സാക്ഷ്യം വഹിക്കുന്നത്
വകയാർ ആസ്ഥാനമായി പ്രധാനമായും പോപുലർ ഫിനാൻസ് മാത്രമാണുള്ളത് . മൂന്നു നിലയുള്ള കെട്ടിടത്തില്‍ എത്തുന്ന ആളുകള്‍ക്ക് കാണാന്‍ ആകുന്നത് ഒരോ മുറികളുടെ മുന്നിലും വിവിധ എൽ.എൽ.പി കമ്പനികളുടെ ബോര്‍ഡ് . ബോർഡുകൾ സ്ഥാപിച്ച് നിക്ഷേപകരെ വലയിലാക്കി.അതിനു പരിശീലനം നല്‍കിയിരുന്നു .അതിനു വേണ്ടി വകയാര്‍ എട്ടാം കുറ്റിയ്ക്ക് സമീപം തന്നെ പരിശീലനം കേന്ദ്രവും നടത്തി . അവിടെയും ഷെയര്‍ ഉള്ള ലാബ് തുടങ്ങി . മേരി റാണി പോപുലർ നിധി ലിമിറ്റഡ്, എം.ആർ.പി.എൻ ചിട്ട് പ്രൈവറ്റ്​ ലിമിറ്റഡ്​, മൈ പോപുലർ മറൈൻ പ്രൊഡക്ട്സ് എൽ.എൽ.പി, മേരി റാണി ട്രേഡിങ്​ എൽ.എൽ.പി,വകയാർ ലാബ് എൽ.എൽ.പി,സാൻ പോപുലർ ബിസിനസ്​ സൊല്യൂഷൻ ലിമിറ്റഡ്,അമല പോപുലർ നിധി,എം.ആർ.പി.എൻ പോപുലർ എക്സ്പോർട്ട്,സാൻ പോപുലർ ഫ്യുവൽസ് എൽ.എൽ.പി,എൽ.എൽ.പി, സാൻ പോപുലർ ട്രേഡേഴ്‌സ് എൽ.എൽ.പി,പോപുലർ ഫിനാൻസ് എന്നീ 13 സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു