Trending Now

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : ശക്തമായി ഇടപെട്ടു : കോന്നി എം എല്‍ എ

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട നിക്ഷേപക തട്ടിപ്പ് സംബന്ധിച്ചു തനിക്ക് പരാതി ലഭിച്ചപ്പോള്‍ തന്നെ ഇടപെട്ടതായി കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചു .
ഓഫീസ് ശക്തമായി ഇടപെട്ടു . ഈ വിഷയുമായി ബന്ധപ്പെട്ടു പാസ്സ് പോര്‍ട്ട് കണ്ടു കെട്ടി , ക്രൈം ബ്രാഞ്ചിന്‍റെ സ്പെഷ്യല്‍ ടീമിനെ ഉപയോഗിച്ച് അന്വേഷിക്കണം എന്നു ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി .ഓഫീസുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞ എല്ലാവരുടെയും കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട് എന്നും എല്‍ എല്‍ എ അറിയിച്ചു . ഈ ഗ്രൂപ്പിന്‍റെ ബാങ്ക് അക്കൌണ്ട് മരവിപ്പിച്ചു . എം എല്‍ എ എന്ന നിലയില്‍ ശക്തമായി ഇടപെട്ടു കൊണ്ടിരിക്കുന്നു എന്നും കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ അറിയിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!