കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ സ്വകാര്യ ധനകാര്യ സ്ഥാപനമായ പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള പരാതികളുടെ പ്രവാഹം കണ്ടു കേരള പോലീസ് പോലും തരിച്ചു നില്‍ക്കുന്നു .ഇത്ര മാത്രം കോടികളുടെ തട്ടിപ്പ് ഉണ്ടെന്ന് അറിയുമ്പോള്‍ ഈ സ്ഥാപനം കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് സ്ഥാപന പേരില്‍ ഇടം പിടിക്കുന്നു .
കഴിഞ്ഞ 7 ദിവസമായി നൂറുകണക്കിനു പരാതി കോന്നി പോലീസില്‍ മാത്രം നേരിലും ഓണ്‍ലൈനായും ലഭിച്ചു . കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതിലും എത്രയോ ഇരട്ടി പരാതി ലഭിച്ചു .മാവേലിക്കര മാത്രം പരാതിക്കാരുടെ എണ്ണം നൂറിന് മേലെയാണ് .
പോപ്പുലര്‍ ഗ്രൂപ്പു കൈക്കലാക്കിയ പണം എവിടെ നിക്ഷേപിച്ചു എന്നു ഇനി പോലീസ് അന്വേഷിക്കും . ഏക ഉടമയായി തോമസ് ഡാനിയല്‍ എന്ന റോയി മാത്രമാണ് നിലവില്‍ പോലീസ് പ്രതി . പോലീസ് അന്വേഷണം മുറുകുമ്പോള്‍ പ്രതികളുടെ എണ്ണം പെരുകും . ഭാര്യയും മക്കളും ഒരു പക്ഷേ പ്രതികള്‍ ആകും .
കുറഞ്ഞ കാലം കൊണ്ട് ബ്രാഞ്ചുകളും എണ്ണം കൂട്ടി നിക്ഷേപകരെ ആകര്‍ഷിച്ചു . നിക്ഷേപകരെ കണ്ടെത്തുവാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുവാന്‍ കോന്നി വകയാറില്‍ പ്രത്യേക കോളേജ് തന്നെ ഉണ്ടായിരുന്നു .
ഉടമയുടെ വീടും ഹെഡ് ഓഫീസും തുറന്നു പരിശോധിക്കുവാന്‍ പോലീസ് കോടതിയുടെ അനുമതി തേടി . ഉടമയെ കണ്ടെത്തുവാന്‍ പോലീസ് പ്രത്യേക വിഭാഗം രൂപീകരിച്ചു .കേസുകളുടെ എണ്ണം കൂടിയതിനാല്‍ പ്രത്യേകം അന്വേഷിക്കും .
പ്രതി മുന്‍ കൂര്‍ ജാമ്യം നേടുവാന്‍ സാധ്യത തേടി . ഒപ്പം പാപ്പര്‍ ഹര്‍ജിയും കോടതിയില്‍ ഫയല്‍ ചെയ്യുവാന്‍ നീക്കം ഉണ്ട് . അതിനു മുന്നേ പ്രതിയെ പിടിക്കാന്‍ പോലീസ് അന്വേഷണ രീതി മാറ്റി .
ലക്ഷങ്ങളും കോടികളും നിക്ഷേപിച്ചവര്‍ പരാതി പ്പെട്ടു . നിലവില്‍ 1.45 കോടി നഷ്ടപ്പെട്ടു എന്ന പരാതിയും ലഭിച്ചു . ഒരു കോടിയ്ക്ക് മുകളില്‍ ഉള്ള ഈ ഒരു പരാതി മാത്രം ആണ് ഉള്ളത് .കോടികള്‍ നഷ്ടമായ മിക്ക ആളുകളും കണക്കില്‍ പെടാത്ത തുകയാണ് നിക്ഷേപിച്ചത് എന്നതിനാല്‍ പരാതിയുമായി പോകുന്നില്ല എന്ന്‍ അറിയുന്നു