Trending Now

കിഴക്കുപുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മൂന്നു കോടി രൂപയുടെ കെട്ടിട നിര്‍മാണം ആരംഭിച്ചു

 

കിഴക്കുപുറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഭാഗമായ മൂന്നു നിലയുള്ള കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. മൂന്നു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഏഴു മാസം കൊണ്ട് കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നിനു സംസ്ഥാന സര്‍ക്കാര്‍ വിവിധ സ്‌കൂളുകള്‍ക്ക് മൂന്നു കോടി രൂപ വീതം അനുവദിച്ചിരുന്നു. അടൂര്‍ മണ്ഡലത്തില്‍ നാലു സ്‌കൂളുകള്‍ക്കാണ് മൂന്നു കോടി രൂപ വീതം അനുവദിച്ചിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ബി. സതികുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം തുളസീധരന്‍ പിള്ള, ഗ്രാമ പഞ്ചായത്തംഗം ഓലിക്കുളങ്ങര സുരേന്ദ്രന്‍, പിടിഎ പ്രസിഡന്റ് എം. രവികുമാര്‍, പിടിഎ ഭാരവാഹികളായ സജി മാത്യു, സാം തോമസ്, ഷാജിഖാന്‍, വിനോദ് തുണ്ടത്തില്‍, പ്രിന്‍സിപ്പല്‍ ബി. അജയകുമാര്‍, മുന്‍ പ്രിന്‍സിപ്പല്‍ ബി. ലളിതാംബിക എന്നിവര്‍ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!