Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (വകയാര്‍ ), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് (പോത്തുപ്പാറ ഭാഗം), കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ആലവട്ടക്കുറ്റി ആലുനില്‍ക്കുന്ന മണ്ണ് ഭാഗം), കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 (ആലുനില്‍ക്കുന്ന മണ്ണ് വയറുംപുഴ കടവിന് പടിഞ്ഞാറ് കക്കട ഭാഗം വരെ, , നിരണം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12 എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 20 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നത് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

നിയന്ത്രണം ദീര്‍ഘിപ്പിച്ചു

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, അഞ്ച് എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 21 മുതല്‍ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഓഗസ്ത് 20 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിയന്ത്രണം ഒഴിവാക്കി

അടൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 23, ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ലെ ചാക്കകോളനി ഭാഗം എന്നീ സ്ഥലങ്ങളെ ഓഗസ്റ്റ് 21 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ഉത്തരവായി. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ജൂലൈ 20ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!