
തദ്ദേശസ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പാക്കണം : മാത്യു ടി തോമസ് എംഎല്‍എ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പുവരുത്തണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. തിരുവല്ല ബൈപാസിലെ തകരാറുള്ള സൗരോര്‍ജ വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം. കുറ്റൂര്‍ വില്ലേജ് ഓഫീസ് നിര്‍മാണം വേഗത്തിലാക്കാന്‍ എംഎല്‍എ, കലക്ടര്‍, പൊതുമരാമത്ത് -റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തും. നിരണം പഞ്ചായത്തിലെ ജനസേവാ റോഡ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്നും എംഎല്‍എ പറഞ്ഞു.
പഴകുളം-കുരമ്പാല റോഡില്‍ കനാല്‍ പാലത്തിന്റെ വശങ്ങള്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായത് ഉടന്‍ പരിഹരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും നിര്‍ദ്ദേശിച്ചു.
തിരുവല്ലയില്‍ അതിദാരിദ്ര വിഭാഗത്തിലുള്ള 15 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിന് 42 സെന്റ് ഭൂമി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്
‘ഹയര്‍ ദി ബെസ്റ്റ് ‘ പദ്ധതിയുമായി വിജ്ഞാന കേരളവും കുടുംബശ്രീയും
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രാദേശിക തൊഴിലുകള്‍ കണ്ടെത്തി അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന ‘ഹയര്‍ ദി ബെസ്റ്റ്് പരിപാടി ആരംഭിച്ചു. പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന യോഗത്തില്‍ വിജ്ഞാന കേരളം സംസ്ഥാന ഉപദേശകന്‍ ഡോ ടി എം തോമസ് ഐസക് പദ്ധതി വിശദീകരിച്ചു. അഡ്വ മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനായി. കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി തൊഴില്‍ ദാതാക്കള്‍ തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അടിസ്ഥാന പരിശീലനം നല്‍കും. ജില്ലയിലെ പ്രധാനപ്പെട്ട തൊഴില്‍ ദാതാക്കള്‍ യോഗത്തില്‍ സംബന്ധിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു.
ചടങ്ങില്‍ എം എല്‍ എ മാരായ അഡ്വ പ്രമോദ് നാരായണ്‍, അഡ്വ കെ യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, വൈസ് പ്രസിഡന്റ് ബീന പ്രഭ , ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ് ആദില, കെ ഡിസ്‌ക് ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു എം സാംസണ്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍ എന്നിവര്‍ പങ്കെടുത്തു.
സമഗ്ര ഗുണമേന്മാ പദ്ധതി ആരംഭിച്ച് പന്തളം തെക്കേക്കര
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന പരിപാടിയാണിത്.ഓരോ ക്ലാസിലും പ്രായത്തിനനുസരിച്ച് കുട്ടികള്‍ നേടേണ്ട ശേഷികള്‍ ഉറപ്പുവരുത്തുന്നതിനോടൊപ്പം വിദ്യാഭ്യാസ പ്രക്രിയയില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പഠനരീതികളെ ആധുനികമാക്കുകയും ഓണ്‍ലൈന്‍ പഠന ഫോറങ്ങള്‍ സജീവമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വൈസ് പ്രസിഡന്റ് റാഹേല്‍ അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായ എന്‍ കെ ശ്രീകുമാര്‍, അംഗങ്ങളായ വി പി വിദ്യാധര പണിക്കര്‍, പൊന്നമ്മ വര്‍ഗീസ്, ജയാദേവി, അംബിക, ശ്രീവിദ്യ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ഉഷ, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ ദീപു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, അധ്യാപകര്‍, പി ടി എ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പോഷണ്‍ പക്വാഡ സംഘടിപ്പിച്ചു
വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി സംഘടിപ്പിച്ച പോഷണ്‍ പക്വാഡ 2025 ന്റെ ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ആര്‍ കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി അനീമിയ ബോധവല്‍ക്കരണ ക്ലാസ്സ്, ന്യൂട്രീഷന്‍
എക്‌സിബിഷന്‍, എച്ച് ബി പരിശോധന ക്യാമ്പ് എന്നിവ നടത്തി. വൈസ് പ്രസിഡന്റ് സിസിലി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ റീന തോമസ്, ലതാ ചന്ദ്രന്‍, ജെസ്സി മാത്യു, സിഡിപിഒ ജി ബിന്ദു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആര്‍ ശ്രീലേഖ , എന്‍എന്‍എം കോഡിനേറ്റര്‍ ബിബിന്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ക്വട്ടേഷന്‍
സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ക്കായി 125 സര്‍വേ കല്ലുകള്‍ എത്തിച്ചുനല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് രണ്ടിന് വൈകിട്ട് മൂന്നിന് മുമ്പായി റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ – 04735 227703, ഇ മെയില്‍ – [email protected]
വ്യക്തിവിവരം നല്‍കണം
സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നതിനായി അംഗങ്ങള്‍ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 2020 ന് ശേഷം പുതിയ അംഗത്വം എടുത്തവര്‍ വിവാഹം, പ്രസവം, ചികില്‍സ, വിദ്യാഭ്യാസം എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും രേഖകള്‍ നല്‍കേണ്ടതില്ല. ഫോണ്‍ – 0468 2327415
താലൂക്ക് വികസന സമിതി യോഗം മേയ് മൂന്നിന്
കോന്നി താലൂക്ക് വികസന സമിതി യോഗം മേയ് മൂന്നിന് രാവിലെ 11 ന് താലൂക്ക് ഓഫീസില്‍ ചേരും.
ഗതാഗതം നിരോധനം
വടശേരിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് ഇടക്കുളം പള്ളിക്കമുരുപ്പ് പാരൂര്‍ റോഡില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.
നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം : ജില്ലാതല പ്രശ്നോത്തരി ഏപ്രില്‍ 29 ന്
ഹരിതകേരളം വിദ്യാകിരണം മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ജില്ലാതല പ്രശ്നോത്തരിയും ജൈവവൈവിധ്യ ചിത്ര പ്രദര്‍ശനവും കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 29 നും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനവും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം നിര്‍വഹിക്കും.
തൊഴില്‍മേള സംഘടിപ്പിച്ചു
കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിച്ചു. സെയില്‍സ്, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, കസ്റ്റമര്‍ റിലേഷന്‍, ടെക്നീഷ്യന്‍ എന്നിങ്ങനെ 300ല്‍ അധികം ഒഴിവുകളിലേയ്ക്കാണ് അഭിമുഖം നടത്തിയത്.
പിഎസ്‌സി അഭിമുഖം
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 304/23) തസ്തികയിലേയ്ക്ക് 2024 നവംബര്‍ 11 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി മേയ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 9.30 / ഉച്ചയ്ക്ക് 12 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസിലും മേയ് ഏഴിന് ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസിലും അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രേഖകളുമായി അനുവദിച്ചിരിക്കുന്ന കേന്ദ്രത്തില്‍ യഥാസമയം ഹാജരാകണമെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 2222665.