Trending Now

സമഗ്ര ഗുണമേന്മാ പദ്ധതി ആരംഭിച്ച് പന്തളം തെക്കേക്കര

Spread the love

konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന പരിപാടിയാണിത്.ഓരോ ക്ലാസിലും പ്രായത്തിനനുസരിച്ച് കുട്ടികള്‍ നേടേണ്ട ശേഷികള്‍ ഉറപ്പുവരുത്തുന്നതിനോടൊപ്പം വിദ്യാഭ്യാസ പ്രക്രിയയില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പഠനരീതികളെ ആധുനികമാക്കുകയും ഓണ്‍ലൈന്‍ പഠന ഫോറങ്ങള്‍ സജീവമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വൈസ് പ്രസിഡന്റ് റാഹേല്‍ അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായ എന്‍ കെ ശ്രീകുമാര്‍,  അംഗങ്ങളായ വി പി വിദ്യാധര പണിക്കര്‍, പൊന്നമ്മ വര്‍ഗീസ്, ജയാദേവി, അംബിക, ശ്രീവിദ്യ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ഉഷ, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ ദീപു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, അധ്യാപകര്‍, പി ടി എ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!