Trending Now

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Spread the love

 

പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.പത്തനാപുരം കടയ്ക്കാമണ്‍ നഗറില്‍ പ്ലോട്ട് നമ്പര്‍ 72-ല്‍ മഹേഷ് (30) ആണ് മരിച്ചത്.

 

കാര്‍ യാത്രക്കാരന്‍ പുനലൂര്‍ കുതിരച്ചിറ സ്വദേശി ജോമോന് (29) പരിക്കേറ്റു.പുനലൂര്‍ നെല്ലിപ്പള്ളി ജങ്ഷനില്‍ തിരുഹൃദയപള്ളിക്കു മുന്നിലായിരുന്നു അപകടം.

പത്തനാപുരം ഭാഗത്തുനിന്നും പുനലൂരിലേക്ക് സ്വകാര്യബസിനെ മറികടന്നുവന്ന കാര്‍ എതിരെവന്ന ഓട്ടോറിക്ഷയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടം കണ്ടവര്‍ ഓടിയെത്തി ഇരുവരേയും വാഹനങ്ങളില്‍ നിന്നും പുറത്തെടുത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹേഷിനെ രക്ഷിക്കാനായില്ല.

error: Content is protected !!