
സ്റ്റേജ്,സദസ് ക്രമീകരണങ്ങള്‍, കമാനം, ബോര്‍ഡുകള്‍- ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാതലയോഗത്തിനായി സ്റ്റേജ് – സദസ് ക്രമീകരണങ്ങള്‍, കമാനം, ബോര്‍ഡുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്/സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 16 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് 2.00 ന് തുറക്കും. ഫോണ്‍ : 0468 2222657.
ദിവസവാടകയ്ക്ക് വാഹനം ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍, മെയ് മാസങ്ങളില്‍ ഐ ആന്റ് പി ആര്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടികള്‍ക്കായി പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധയിടങ്ങളില്‍ സഞ്ചരിക്കുന്നതിന് അഞ്ചു പേര്‍ക്ക് (4 + 1) സഞ്ചരിക്കാവുന്ന ടാക്‌സി പെര്‍മിറ്റുള്ള എ.സി. വാഹനം ദിവസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരം പത്തനംതിട്ട കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും.
ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 16 ന് ഉച്ചകഴിഞ്ഞ് ഒന്നു വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും. ഫോണ്‍ : 0468 2222657.
സോഷ്യല്‍ മീഡിയ ക്രിയേറ്റീവുകള്‍ – ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍, മെയ് മാസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ നടത്തുന്ന പരിപാടികള്‍ക്കായി സോഷ്യല്‍ മീഡിയ ക്രിയേറ്റിവുകള്‍ തയ്യാറാക്കുന്നതിന് ഏജന്‍സികള്‍/വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും.
ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 16 ന് ഉച്ചകഴിഞ്ഞ് ഒന്നു വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് 3.00 ന് തുറക്കും. ഫോണ്‍ : 0468 2222657.
ഗാന്ധിജിയുടെ അര്‍ധകായപ്രതിമ അനാഛാദനം ചെയ്തു
കലക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിജിയുടെ നവീകരിച്ച അര്‍ധകായപ്രതിമ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അനാഛാദനം ചെയ്തു.
ഗ്രനൈറ്റ് പീഠത്തില്‍ നാല് അടി ഉയരത്തിലാണ് പ്രതിമ. പീഠത്തിനരികില്‍ പച്ചപുല്‍തകിടിയും ചെടികളും ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്.
എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍മാരായ ബീനാ എസ് ഹനീഫ്, ആര്‍ രാജലക്ഷ്മി, ജേക്കബ് ടി ജോര്‍ജ്, മിനി തോമസ്, ആര്‍ ശ്രീലത, ഫിനാന്‍സ് ഓഫീസര്‍ കെ.ജി ബിനു, ബിലീവേഴ്സ് ആശുപത്രി മാനേജര്‍ ഫാ. സിജോ പന്തപ്പള്ളില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴഞ്ചേരി മികച്ച ഹരിത ഗ്രാമപഞ്ചായത്ത്
നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മികച്ച ഹരിത സ്ഥാപനങ്ങളുള്ള ഗ്രാമപഞ്ചായത്തായി കോഴഞ്ചേരിയെ തിരഞ്ഞെടുത്തു. ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായി അടൂര്‍ കണ്ണങ്കോട് പള്ളി ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് അവാര്‍ഡ് ഏറ്റുവാങ്ങി . വൈസ് പ്രസിഡന്റ് മേരികുട്ടി ടീച്ചര്‍, വികസന സ്ഥിരം സമിതി അംഗം ബിജോ.പി. മാത്യു , ജനപ്രതിനിധികളായ ബിജിലി പി ഈശോ , സുനിത ഫിലിപ്പ് , ഗീതു മുരളി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി . മനോജ് എന്നിവര്‍ പങ്കെടുത്തു.
റിക്രൂട്ടര്‍മാരെ തേടുന്നു
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 26 ന് നടക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ റിക്രൂട്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9495999688.
പിഎസ്‌സി റാങ്ക് പട്ടിക
ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ / ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് /ആയുര്‍വേദ കോളജുകള്‍ എന്നീ വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍. 594/2023) തസ്തികയുടെ ജില്ലാ റാങ്ക് പട്ടിക നിലവില്‍ വന്നതായി പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
പുനര്‍ലേലം
കോടതിപിഴ വസൂലാക്കുന്നതിന് കല്ലൂപ്പാറ വില്ലേജില്‍ ബ്ലോക്ക് 17ല്‍ 11437 തണ്ടപേരിലുളള റീസര്‍വെ നമ്പര്‍ 452/7-2 ല്‍ പെട്ട പുരയിടത്തിലെ തേക്കുമരം കല്ലൂപ്പാറ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ മെയ് അഞ്ചിന് രാവിലെ 11.30ന് പുനര്‍ലേലം ചെയ്യും. ഫോണ്‍ : 0469 2682293.
അവധികാല കോഴ്‌സ്
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കുട്ടികള്‍ക്കായി സി, സി പ്ലസ് പ്ലസ്, പൈത്തണ്‍ തുടങ്ങിയ
കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 8281905525, 0469 2961525.