
konnivartha.com: കോന്നി കല്ലേലിയില്‍ അച്ചന്‍ കോവില്‍ നദിയില്‍ കുട്ടിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി . ഒരു വയസ്സ് മാത്രം പ്രായം കണക്കാക്കുന്ന കുട്ടിക്കടുവയെ അഴുകിയ നിലയില്‍ നദിയില്‍ ആണ് കണ്ടത് .
അച്ചന്‍ കോവില്‍ നദിയിലൂടെ ഒഴുകി വന്നു അടിഞ്ഞത് ആണെന്ന് വനപാലകര്‍ കരുതുന്നു . കല്ലേലി പള്ളിയുടെ സമീപം ഉള്ള കടവില്‍ ആണ് കുട്ടിക്കടുവയുടെ ജഡം കണ്ടത് .
വനപാലകര്‍ എത്തി പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ നടത്തി . ഏതാനും ദിവസം പഴക്കം ഉള്ള കുട്ടിക്കടുവ ആണെന്ന് വനപാലകര്‍ പറയുന്നു . കഴിഞ്ഞ ദിവസങ്ങളില്‍ കല്ലേലി വനത്തില്‍ കനത്ത മഴയുണ്ടായിരുന്നു . നദിയില്‍ ജല നിരപ്പ് ഉയര്‍ന്നിരുന്നു .അപ്പോള്‍ ഒഴുകി വന്നു അടിഞ്ഞത് ആകാന്‍ സാധ്യത ഉണ്ടെന്നു വനംവകുപ്പ് അധികാരികള്‍ പറയുന്നു .
പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിന്‍റെ ഭാഗമാണ് കോന്നി വന മേഖല .കടുവയും പുലിയും യഥേഷ്ടം ഉണ്ട് . കുട്ടിക്കടുവകളും ധാരാളം ഉണ്ട് .ഇതില്‍ ഒരു കടുവ കുഞ്ഞിന്‍റെ ജഡം ആണ് കണ്ടത് .