Trending Now

ശബരിമല വിമാനത്താവളം: കൊടുമണ്ണിന്‍റെ സാധ്യത പരിശോധിക്കാൻ നിർദേശം

Spread the love

 

നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി കൊടുമൺ പ്ലാന്റേഷനിലെ റവന്യു ഭൂമിയുടെ സാധ്യത കൂടി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി.

വിമാനത്താവള പദ്ധതിക്കായി പ്ലാന്റേഷൻ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ശബരി സാംസ്കാരിക സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.തുടർന്ന് ആ സ്ഥലം കൂടി പരിഗണിക്കണമെന്ന് വിധി വന്നിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് ശബരി സാംസ്കാരിക സമിതി പ്രസിഡന്റ് വർഗീസ് പേരയിൽ വിശദീകരണം ആവശ്യപ്പെട്ട് വിവരാവകാശം വഴി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. തുടർന്നാണ് സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം നൽകിയത്.

Kodumon is being considered as a potential location for a new Sabarimala Airport.The Chief Secretary has instructed the District Collector to conduct a feasibility study on available revenue land.

error: Content is protected !!