
konnivartha.com: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പട്ടികവര്‍ഗ്ഗ മേഖലയിലെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയത്.
വിവിധ പട്ടികവര്‍ഗ സങ്കേതത്തിലെ 25 കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പട്ടികവര്‍ഗ വിഭാഗത്തില്‍ 1.20 ലക്ഷം രൂപയാണ് വകയിരുത്തിയത്. പഠനോപകരണ വിതരണം പ്രസിഡന്‍റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്‍റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ സുധീര്‍,ജനപ്രതിനിധികളായ വി.കെ രഘു, ജോജു വര്‍ഗീസ്, മിനി ഇടിക്കുള, റ്റി.ഡി. സന്തോഷ്, അമ്പിളി സുരേഷ്, മിനി രാജീവ്, സ്മിത സന്തോഷ്,ജി. ശ്രീകുമാര്‍, ഹെഡ്മിസ്ട്രസ് സെയ്ദ ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു.