Trending Now

ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി: അമ്മയും മകളും മരിച്ചു

Spread the love

 

വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി 2 മരണം. പേരേറ്റിൽ സ്വദേശിയായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ടുമടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തിൽ 2 പേർക്ക് പരുക്കേറ്റു.

ഉത്സവം കണ്ട് മടങ്ങുന്ന ജനക്കൂട്ടത്തിനിടയിലേക്ക് വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനം ഇടിച്ചു കയറിയത്. റിക്കവറി വാഹനം മറ്റു വാഹനങ്ങളിൽ ഇടിക്കുകയും ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയും ആയിരുന്നു.

വാഹനത്തിലെ ഡ്രൈവർ ഇറങ്ങിയോടി. ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്കേറ്റവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!