
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും കൃഷിക്കു നാശവും വരുത്തുന്നതുമായ കാട്ടുപന്നികളെ നിലവില്‍ ഉള്ള നിയമ പ്രകാരം വെടിവെച്ചു കൊല്ലുന്നതിന് ഷൂട്ടറായ സന്തോഷ് സി മാമന്‍ എന്ന വ്യക്തിയെ ഗ്രാമപഞ്ചായത്ത്നിയമിച്ചു .
ആക്രമണകാരികളും കൃഷിയ്ക്ക് നാശം വരുത്തുന്നതുമായ കാട്ടുപന്നികളെ വെടി വെക്കാന്‍ ഉള്ള അപേക്ഷകൾ പഞ്ചായത്ത് ഓഫീസില്‍ സമർപ്പിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനി സാബു തോമസ് അറിയിച്ചു .
ഒരു കാട്ടുപന്നിയെ വെടി വെച്ച് കൊല്ലുന്നതിനു 1500 രൂപയും കുഴിച്ചു ഇടുന്നതിനു 2000 രൂപയും നല്‍കും .ഒരു വര്‍ഷം ഒരു ലക്ഷം രൂപയാണ് ചിലവഴിക്കാന്‍ പഞ്ചായത്തിന് അധികാരം നല്‍കിയിരിക്കുന്നത് .