Trending Now

പോപ്പുലറാകുവാന്‍”നാട്ടുകാരുടെ പണം വേണം : തിരികെ ചോദിക്കരുത് :ഇനിയും വെട്ടില്‍ വീഴണോ

കോന്നി വാര്ത്ത ഡോട്ട് കോം ; “പോപ്പുല”റായ കോന്നിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില് മാനേജര് ഇല്ല. ” മുങ്ങി” .ഉത്തരവാദിത്വപ്പെട്ട ഓഫീസ് ജീവനക്കാര് ഇടപാടുകാരുമായി സംസാരിക്കുന്നില്ല . കോടികണക്കിന് രൂപ ഡെപ്പോസിറ്റ് ചെയ്തവര് സ്ഥാപന മുന്നില് നിസഹായരായി നില്ക്കുന്നു . ഓഫീസ് സ്റ്റാഫുകള് പോലും കൃത്യമായ വിവരം നല്കുന്നില്ല. പോപ്പുലറായ ഈ സ്വകാര്യധനകാര്യ സ്ഥാപനം ഉടമയുടെ ഭാഗം കേള്ക്കാന് എത്തിയ ” കോന്നി വാര്ത്തയോട് ” പോലും സംസാരിക്കാന് ജീവനക്കാര്തയ്യാറായില്ല . ലക്ഷങ്ങളും കോടികളും ഡെപ്പോസിറ്റ് ചെയ്ത ആളുകള് ഈ സ്ഥാപന മുന്നില് ദിനവും എത്തുന്നു . യാചിക്കാന് അല്ല .അവരുടെ ജീവിതത്തിലെ സ്വരുകൂട്ടിയ തുക തിരിച്ചു നല്കണം എന്നുള്ള ആവശ്യവുമായി .കോന്നിയിലെ പോപ്പുലറായസ്ഥാപനം നിക്ഷേപക തുക മടക്കി നല്‍കുന്നില്ല എന്ന പരാതി കഴിഞ്ഞ വര്‍ഷവും ഉണ്ടായി . ഈ സ്ഥാപന ഉടമകള്‍ മുങ്ങുമെന്ന് അന്നേ കോന്നി വാര്‍ത്ത റിപ്പോര്‍ട്ട് നല്‍കിയിരുന്നു
കോന്നിയില് ഇതിന് മുന്പും പല സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനവും ഉടമകള് പണം” മുക്കി “മുങ്ങി . ചിലര്” പാപ്പര് “ഹര്ജി “നല്കി രക്ഷപെട്ടു . ഏകദേശം 8 ഓളംസ്വകാര്യ ധനകാര്യ സ്ഥാപനങ്ങള് ജില്ലയില് തട്ടിപ്പു നടത്തി കോടികളുമായി മുങ്ങി . കേരള സര്ക്കാരിന്റെ ആണെന്ന് തോന്നും വിധം ഒരു സ്വകാര്യ സ്ഥാപനം കോടികള് തട്ടി .പത്തനംതിട്ട പോലും ബ്രാഞ്ച് ഉണ്ട് . അതിന്റെ ഉടമയെ പോലീസ് പിടിച്ചു എങ്കിലും കോടികള് പോയവര് ഉണ്ട് .അത്തരം ഒരു സ്ഥിതി ഇനി കോന്നി മേഖലയില് ഉണ്ടാകരുത് . കഴിഞ്ഞ ഏതാനും ദിവസമായി “കേരളത്തില് ” പോപ്പുലറായ ‘ഈ സ്ഥാപനത്തിന് മുന്നില് നൂറുകണക്കിനു ആളുകള് ആണ് എത്തുന്നത് . സ്വന്തം അധ്വാന പണം ഇവിടെ നിക്ഷേപിച്ചു .ഇപ്പോള് തിരികെ ചോദിച്ചു . അപ്പോള് ആണ് ഓഫീസ് സ്റ്റാഫ് പോലും മാനേജരുടെ ഫോണ് നമ്പര് പോലും അറിയില്ല എന്നു പറയുന്നത് . ആര്ക്കും ഒരു ഉത്തരാദിത്വ ബോധവും ഇല്ല .
ഇനിയും എങ്കിലും സര്ക്കാര് സംവിധാനം ഉണരണം .പോലീസ് സ്വമേധയാ അന്വേഷണം നടത്തുക .പോലീസ് സ്പെഷ്യല് ബ്രാഞ്ച് പോലും ഒരു വരി റിപ്പോര്ട്ട് സ്പെഷ്യല് ബ്രാഞ്ച് ആസ്ഥാനത്ത് നല്കിയില്ല എന്നൊരു ആരോപണം ഉണ്ട് .വാങ്ങിയ കാശിന് പരാതി വന്നപ്പോള് ചെക്ക് നല്കി. ചെക്കില് കാഷ് ഇല്ലാതെ മടങ്ങി , നാളെയും സ്ഥാപനത്തില് എത്തും എന്നു ഇടപാടുകാര് പറഞ്ഞു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു