
konnivartha.com: : സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാ വർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരച്ച് സമരം അവസാനിപ്പിക്കുവാൻ ഗവൺമെൻ്റ് അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്തിന് മുമ്പിൽ ധർണ്ണ നടത്തി.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ശങ്കർ, ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, ഐവാൻ വകയാർ, അനിസാബു, സൗദ റഹിം, പ്രകാശ് പേരങ്ങാട്ട്, തോമസ് കാലായിൽ, സി.കെ.ലാലു, പി. എച്ച് ഫൈസൽ, സലാം കോന്നി, പി. വി ജോസഫ്, സലിം പയ്യനാമൺ, മോഹനൻ കാലായിൽ, സുലേഖ വി. നായർ, രഞ്ചു. ആർ, സിന്ധു സന്തോഷ്, അർച്ചനാ ബാലൻ, ലിസിയാമ്മ ജോഷ്വാ, റഷീദ യൂസഫ്, ജോളി തോമസ്, അനിൽ വിളയിൽ, അരുൺ വകയാർ, ഇ.പി. ലീലാമണി, ആർ.അജയകുമാർ, വർഗീസ് പൂവൻപാറ, തോമസ് ഡാനിയേൽ, ഷാജി വഞ്ചിപ്പാറ, റോബിൻ ചെങ്ങറ, സാബു മഞ്ഞക്കടമ്പൻ, ബിനു വർഗ്ഗീസ്, കമലാസനൻ ചെങ്ങറ എന്നിവർ പ്രസംഗിച്ചു.