Trending Now

“സാന്ത്വന സംഗമം”പാലിയേറ്റീവ് സ്നേഹ സംഗമം-2025 നടത്തി

Spread the love

 

konnivartha.com: പാലിയേറ്റിവ് രോഗികളുടെയും അവരെ പരിചരിക്കുന്ന ബന്ധുക്കളുടെയും മാനസിക സംഘർഷം ലഘൂകരിച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് സംഗമം നടത്തിയത്.

തട്ട ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് കലാകാരൻ വിനോദ് മുളമ്പുഴ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് റാഹേൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ NK ശ്രീകുമാർ, പ്രീയാ ജ്യോതികുമാർ, അംഗങ്ങളായB പ്രസാദ് കുമാർ, ശ്രീവിദ്യ,പൊന്നമ്മ വർഗ്ഗിസ്,രഞ്ജിത്, VP ജയാ ദേവി, അംബികാദേവരാജൻ,CDS ചെയർപേഴ്സൺ രാജി പ്രസാദ് ഡോ:അയിഷാ ഗോവിന്ദ്,PHN ലിജി,JHI മാരായ അജയകുമാർ, വിനോദ്, അനുജ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി.

സംഗമം വേറിട്ടൊരു അനുഭവം ആയിരുന്നു. രോഗി പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പങ്കെടുത്ത രോഗികൾക്കും, തൻ്റെ അവസ്ഥയെ പഴിച്ച് ജീവിതം തള്ളിനീക്കുന്ന ഇവർക്ക് ഒത്തുകൂടാനും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന്നതിനും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരമായി സംഗമം മാറി.

error: Content is protected !!