
konnivartha.com: കോന്നി : ആൾ താമസമില്ലാത്ത വീടിൻ്റെ പറമ്പിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വിലവരുന്ന വൻ മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി.
കൊട്ടുപ്പിള്ളത്ത് ജംങ്ഷനിൽ നിന്നും പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന റോഡിന് സമീപത്തെ കൂവക്കര മണ്ണിൽ സിനി എം മാത്യുവിന്റെ ഏഴ് മരങ്ങളാണ് പട്ടാപ്പകൽ മുറിച്ച് കടത്തിയത്. പറമ്പിൻ്റെ അതിർത്തിയിൽ നിന്നിരുന്ന രണ്ട് മരുതി, രണ്ട് ആഞ്ഞിലി അടക്കം ഏഴ് മരങ്ങളാണ് മോഷണം പോയിട്ടുള്ളതായി പരാതിയിൽ പറയുന്നത്.ഉടമ ഇല്ലാതെ മരങ്ങൾ മുറിക്കുന്നതുകണ്ട നാട്ടുകാർ ചോദിച്ചപ്പോൾ ഉടമസ്ഥ പറഞ്ഞിട്ടാണ് മുറിക്കുന്നത് മോഷ്ടാക്കൾ പറഞ്ഞു.
എന്നാൽ പിന്നീട് നാട്ടുകാർ ഫോൺ വിളിച്ചു പറയുമ്പോഴാണ് മോഷണ വിവരം ചെങ്ങന്നൂരിൽ താമസിക്കുന്ന ഉടമസ്ഥ അറിയുന്നത്.
മോഷ്ടാക്കളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമ സിനി എം മാത്യു കോന്നി പൊലീസിന് പരാതി നൽകി.ആളില്ലാത്ത വീടുകളിലെ മരങ്ങൾ മോഷ്ടിക്കുന്നത് പ്രമാടം പ്രദേശത്ത് പതിവാകുന്നുവെന്ന് നാട്ടുകാർ പറയുന്നു.