
konnivartha.com: കുടുംബശ്രീ മിഷന്റെ സ്നേഹിത എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം കോന്നിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് നിര്‍വഹിച്ചു. പോലീസ് സ്റ്റേഷനില്‍ പരാതികളുമായി എത്തുന്നവര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിങ്ങും നല്‍കലാണ് ലക്ഷ്യം.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍ രഞ്ചു അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ് ആദില, ഡി.വൈ.എസ്.പി ടി രാജപ്പന്‍, കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്ത്, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.