Trending Now

ഡോ. ബി സന്ധ്യയുടെ കവിതാസമാഹാരം പ്രകാശനം ഇന്ന്

 

konnivartha.com/തിരുവനന്തപുരം : ഡോ. ബി സന്ധ്യ ഐ പി എസ് ഡി ജിപി (റിട്ട) യുടെ കവിതാ സമാഹാരമായ ‘സംയക’ത്തിന്റെ പ്രകാശനം ചൊവ്വാഴ്ച പ്രസ് ക്ലബ് പി സി എസ് ഹാളില്‍ സംഘടിപ്പിക്കുന്നു. പോലീസ് അക്ഷരദീപം, അക്ഷരദീപം ബുക്‌സ് എന്നിവര്‍ സംഘടിപ്പിക്കുന്ന ചടങ്ങ് വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കും.

പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ഡോ. കെ. ജയകുമാര്‍ ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തും. ഏഴാച്ചേരി രാമചന്ദ്രന്‍ പുസ്തകം പ്രകാശനം ചെയ്യും. റാണി മോഹന്‍ദാസ് പുസ്തകം ഏറ്റുവാങ്ങും. രജികുമാര്‍ തെന്നൂര്‍ പുസ്തകം പരിചയപ്പെടുത്തും

error: Content is protected !!