
konnivartha.com: പുസ്തകമാണ് ലഹരി വായനയാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം എന്ന മുദ്രാവാക്യം ഉയർത്തി കുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രായോഗിക പരിപാടികൾക്ക് കോന്നി പബ്ലിക്ക് ലൈബ്രറിയിൽ തുടക്കമായി.
വേനലവധിക്കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയും രണ്ട് മാസക്കാലം അവർ വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് തയ്യാറാക്കി നൽകുന്ന 5 കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതിനും വിവിധ കലാ മത്സരങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു.
അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ പി.അജിത പ്ലസ് വൺ വിദ്യാർത്ഥിയായ TN.അയിഷാമോൾക്ക് ആദ്യ പുസ്തകം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
എൻ.എസ്. മുരളിമോഹൻ,എസ്.കൃഷ്ണകുമാർ, രാജേന്ദ്രനാഥ് കമലകം, എൻ.വി. ജയശീ, ജി.രാമകൃഷ്ണപിള്ള, A.ചെമ്പകവല്ലി , വി.ദീപ , തീർത്ഥ അരുൺ, ഗ്ലാഡിസ് ജോൺ, M.ജനാർദ്ദനൻ, വിനോദ്, എ.ശശിധരൻ എന്നിവർ സംസാരിച്ചു.