Trending Now

കോൺഗ്രസ്സ് കോന്നിയില്‍ സഹകാരി സംഗമം സംഘടിപ്പിച്ചു

ജീവനെടുക്കരുതേ എന്ന അപേക്ഷയുമായി സഹകാരി സംഗമം സംഘടിപ്പിച്ച് കോൺഗ്രസ്സ്

konnivartha.com/കോന്നി : കോടികളുടെ തട്ടിപ്പിന്റെ പേരിൽ അന്വേഷണം നടക്കുന്ന കോന്നി റീജിയണൽ ബാങ്ക് സഹകാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ക്രൂരതയ്ക്കെതിരെ സഹകാരികളെ സംഘടിപ്പിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആർ. ദേവകുമാർ, റോജി ഏബ്രഹാം, ശ്യം. എസ്. കോന്നി, സൗദ റഹിം, ഐവാൻ വകയാർ, അനിസാബു, പ്രിയ എസ്. തമ്പി, തോമസ് കാലായിൽ, സലാം കോന്നി, സജി പീടികയിൽ, പ്രകാശ് പേരങ്ങാട്ട്, റോബിൻ കാരാവള്ളിൽ, ജോയ് തോമസ്, ജസ്റ്റിൻ തരകൻ, സി.കെ ലാലു, അരുൺ വകയാർ, ഷാജി വഞ്ചിപ്പാറ, പി. വി. ജോസഫ്, ലതിക കുമാരി, രഞ്ചു. ആർ, ലിസിയാമ്മ ജോഷ്വാ, അർച്ചന ബാലൻ, യൂസഫ് ചേരിക്കൽ, റോബിൻ ചെങ്ങറ, സാബു മഞ്ഞക്കടമ്പൻ, മോഹനൻ കാലായിൽ, മാത്യു പറപ്പള്ളിൽ, ഇ.പി ലീലാമണി, ആർ.അജയകുമാർ മാമൂട്, അനിൽ ഇടയാടി, തോമസ് ഡാനിയേൽ, അജി ജോഷ്വാ എന്നിവർ പ്രസംഗിച്ചു

error: Content is protected !!