
konnivartha.com: കേന്ദ്രധനവകുപ്പ് മന്ത്രി നിർമല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
അനൗദ്യോഗിക സന്ദർശനമായിരുന്നു ധന മന്ത്രിയുടേത് എന്ന് അറിയുന്നു . എന്നാല്‍ കേരളത്തിലെ വിവിധ വിഷയങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ചു എന്നും അറിയുന്നു . കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, കെ വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.കേന്ദ്ര മന്ത്രിയുടെ അനൗദ്യോഗിക സന്ദർശനമായിരുന്നതിനാല്‍ വിശദീകരണ പ്രസ് റിലീസ് ഇറങ്ങിയില്ല .