Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 11/03/2025 )

 (മാര്‍ച്ച് 12)ഗതാഗത നിയന്ത്രണം

മടത്തുംചാല്‍-മുക്കൂട്ടുതറ റോഡിലെ വെച്ചൂച്ചിറ-മന്ദമരുതി സ്‌ട്രെച്ചില്‍ കലുങ്കുനിര്‍മാണം ആരംഭിച്ചതിനാല്‍  (മാര്‍ച്ച് 12)രണ്ടുമാസത്തേക്ക് ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് കെആര്‍എഫ്ബി തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


മൈലപ്രയില്‍ മോക്ഡ്രില്‍ മാര്‍ച്ച് 19 ന്

റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര ഗ്രാമപഞ്ചായത്തില്‍ മാര്‍ച്ച് 19 ന് രാവിലെ 9.30 മുതല്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക് ഡ്രില്‍ നടത്തുക. ഉരുള്‍ പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും  ജില്ലാ പോലിസ്, അഗ്നിസുരക്ഷാ സേന, ആരോഗ്യം, വൈദ്യുതി, ജല അതോറിറ്റി എന്നീ വകുപ്പുകളും സഹകരിക്കും.

മൈലപ്ര കൃഷിഭവനില്‍  ചേര്‍ന്ന പഞ്ചായത്തുകളുടെ ക്ലസ്റ്റര്‍ കോര്‍ഡിനേഷന്‍ യോഗത്തിന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി നേതൃത്വം നല്‍കി. മൈലപ്ര, വെച്ചൂച്ചിറ, പെരുന്നാട്, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രജനി ജോസഫ്, റ്റി കെ ജെയിംസ്, പി എസ് മോഹനന്‍, എ ബഷീര്‍, മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവദാസ്, കില ദുരന്ത നിവാരണ അംഗം ഡോ.എസ് ശ്രീകുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. നീരജ്, പ്ലാനിങ് കോര്‍ഡിനേറ്റര്‍ ശ്രീനിധി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.


ഏകദിന ശില്‍പ്പശാല

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഇന്നോവേഷന്‍ ക്ലസ്റ്റര്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  റ്റി. സരസ്വതിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ്  മണിയമ്മ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജീഷ് ആര്‍ നാഥ്,  ജനകീയസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ അജീഷ്, കെ-ഡിസ്‌ക് കോണ്‍സള്‍ട്ടന്റ്  എം കെ വാസു, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ബെല്‍രാജ്, ജില്ല കോര്‍ഡിനേറ്റര്‍ അശ്വതി ഷാജി, വിഷയ  വിദഗ്ധര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.


സ്‌കൂട്ടര്‍ വിതരണം നടത്തി

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു. പ്രകാശധാര സ്‌പെഷ്യല്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്   ബീന പ്രഭ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സി.കെ.ലതാകുമാരി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ലേഖാ സുരേഷ് , അംഗം ജെസി അലക്‌സ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജെ ഷംലാ ബീഗം, ജൂനിയര്‍ സൂപ്രണ്ട് എ.ഷിബില്‍, മലങ്കര ഓര്‍ത്തോഡോക്‌സ് ചര്‍ച്ച് മെട്രോപോളിറ്റന്‍ എച്ച്.ജി ഡോ.എബ്രഹാം മാര്‍ സെറാഫിം തിരുമേനി, പ്രകാശധാര സ്‌പെഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ റവ. ഫാ. റോയി സൈമണ്‍  എന്നിവര്‍ പങ്കെടുത്തു.


തൊഴില്‍മേള

കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  മാര്‍ച്ച് 15ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള നടത്തുന്നു. പത്ത്, പ്ലസ് ടു, ബിരുദം, ഡിപ്ലോമ, ഐടിഐ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക്  പങ്കെടുക്കാം. ഫോണ്‍ :  9495999688.

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌ക്കൂള്‍ ടീച്ചര്‍ (ഗണിതശാസ്ത്രം)(മലയാളം മാധ്യമം) (തസ്തികമാറ്റം വഴിയുളള നിയമനം) (കാറ്റഗറി നമ്പര്‍. 705/23) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി
പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ക്ഷേമനിധി വിഹിതം: തീയതി നീട്ടി

മദ്രസാധ്യാപക ക്ഷേമനിധിയില്‍ മാര്‍ച്ച് 31 വരെ  വിഹിതം അടയ്ക്കാം.  രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശികയുളളവര്‍ അപേക്ഷയും അംഗത്വ കാര്‍ഡ് പകര്‍പ്പും അടവ് സംബന്ധിച്ച വിവരവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി കെട്ടിടം, രണ്ടാംനില, ചക്കോരത്ത് കുളം, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് 673005 വിലാസത്തില്‍ അയയ്ക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2966577.

ക്വട്ടേഷന്‍

കോന്നി  കൗണ്‍സില്‍  ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റിലേക്ക്  (സിഎഫ്ആര്‍ഡി) സെക്യൂരിറ്റി സ്റ്റാഫ് (മൂന്ന് ഒഴിവ്), ക്ലീനിംഗ് സ്റ്റാഫ് (നാല്) നിയമനത്തിന് ഏജന്‍സികളില്‍ നിന്ന്  ക്വട്ടേഷന്‍   ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 14. ഫോണ്‍ : 0468 2241144.

ക്വട്ടേഷന്‍

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിലേക്ക് ഏഴ് സീറ്റ് ടാക്‌സി വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം മാസവാടകയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 28. ഫോണ്‍ : 04734 226063.

റീടെന്‍ഡര്‍

പുളികീഴ് ഐസിഡിഎസ് പ്രോജക്ടിലേക്ക് വാഹനം വാടകയ്ക്കായി റീടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 17. ഫോണ്‍ : 0469 2610016.


അപേക്ഷ ക്ഷണിച്ചു

സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 18ന് വൈകിട്ട് നാലിനുമുമ്പ് തിരുവല്ലയിലെ സമഗ്ര ശിക്ഷാകേരളം ജില്ലാ പ്രൊജക്ട്  കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ രജിസ്‌റ്റേര്‍ഡ് തപാല്‍ മുഖേനയോ ഇ-മെയില്‍ വഴിയോ നേരിട്ടോ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം അപേക്ഷിക്കണം. അപേക്ഷാ ഫോം https://dpossapta.blogspot.com ബ്ലോഗില്‍ ലഭിക്കും. ഫോണ്‍ : 0469 2600167. ഇ-മെയില്‍ : [email protected]


ക്രഷ് വര്‍ക്കര്‍ /ഹെല്‍പ്പര്‍ നിയമനം

കടപ്ര പഞ്ചായത്ത് 21-ാം നമ്പര്‍ പളളിപ്പടി അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍ /ഹെല്‍പ്പര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചു.  ഐസിഡിഎസ് പുളിക്കീഴ്, വളഞ്ഞവട്ടം ഓഫീസില്‍ മാര്‍ച്ച് 20നുളളില്‍ അപേക്ഷിക്കണം.
ക്രഷ് വര്‍ക്കര്‍ : യോഗ്യത പ്ലസ് ടു.  പ്രായപരിധി 18-35. കടപ്ര പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് താമസക്കാരി ആയിരിക്കണം.
ക്രഷ്  ഹെല്‍പ്പര്‍ : യോഗ്യത പത്താംക്ലാസ്.  പ്രായപരിധി 18-35. കടപ്ര പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് താമസക്കാരി ആയിരിക്കണം.  ഫോണ്‍ : 0469 2610016.


സപ്ലിമെന്ററി പരീക്ഷ

ചെന്നീര്‍ക്കര ഐടിഐയിലെ അഖിലേന്ത്യാ ട്രെഡ് ടെസ്റ്റ് ഫെബ്രുവരി 2025 (സപ്ലിമെന്ററി പരീക്ഷ) പ്രാക്ടിക്കല്‍ മാര്‍ച്ച് 17 നും സി.ബി.ടി(ഓണ്‍ലൈന്‍) പരീക്ഷ മാര്‍ച്ച് 25 നും ആരംഭിക്കും. സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്ക് മാര്‍ച്ച് 13 മുതല്‍ ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ : 0468-2258710

error: Content is protected !!