
konnivartha.com: സിപിഐഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് കോന്നി മുന്‍ എം എല്‍ എ യും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനുമായ എ പത്മകുമാര്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവന പിൻവലിച്ചു.
നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് പോസ്റ്റ് മാറ്റിയത് എന്നാണ് സൂചന. ‘ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്ന് കുറിച്ച പോസ്റ്റാണ് പിൻവലിച്ചത്. സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് സമ്മേളനത്തിന് നില്‍ക്കാതെ കൊല്ലത്ത് നിന്ന് പോയതിന്‍റെ പിന്നാലെ ആണ് ഫേസ് ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് .ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു .