
konnivartha.com: കൊല്ലം കൊട്ടാരക്കര കടക്കലിൽ കോടികളുടെ ലഹരിവസ്തുക്കൾ പിടികൂടി. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന ലഹരി വസ്തുക്കള്‍ ആണ് പിടികൂടിയത് .
കടയ്ക്കൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ വെച്ചാണ് ലോറിയിൽ കൊണ്ടുവന്ന ലഹരിവസ്തുക്കൾ പിടികൂടിയത് . രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറു കണക്കിന് ചാക്കുകളില്‍ ആണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ അടക്കം ഉള്ള ലഹരി വസ്തുക്കള്‍ പിടിച്ചത് . മഞ്ചേരി നിവാസിയായ ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത് .
കേരളത്തില്‍ നിരോധിച്ച ലഹരി ഉല്‍പ്പന്നങ്ങളും കഞ്ചാവും ആണ് പിടികൂടിയത് . പല പ്രാവശ്യം ലോഡ് കണക്കിന് ലഹരി വസ്തുക്കള്‍ കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട ,തിരുവനന്തപുരം ഭാഗങ്ങളില്‍ ഇറക്കി എന്നാണ് പ്രാഥമിക വിവരം . ഡ്രൈവര്‍ ബഷീറിനെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു .
ബാംഗ്ലൂരിൽ നിന്നും നേരിട്ടു ഇത്രയും കോടി രൂപയുടെ ലഹരി വസ്തുക്കള്‍ ചെക്ക് പോസ്റ്റുകള്‍ മറികടന്നു ഒന്നിച്ചു കൊണ്ടുവരാന്‍ സാധ്യത ഇല്ലെന്നു ആണ് കരുതുന്നത് .പലപ്പോഴായി ഇറക്കിയ ലഹരി വസ്തുക്കള്‍ കേരളത്തില്‍ വലിയ രീതിയില്‍ സംഭരിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍ . ആവശ്യത്തിനു അനുസരിച്ച് വിവിധ ജില്ലകളില്‍ ഇറക്കുകയാണ് പതിവ് എന്നാണ് അറിയുന്നത് . കേരളത്തില്‍ അടുത്തിടെ പിടിച്ച ലഹരി വസ്തുക്കളില്‍ ഏറ്റവും ഉയര്‍ന്ന കിലോയാണ് രേഖപ്പെടുത്തിയത് .
കേരളത്തില്‍ നിരോധിച്ച പാന്‍ മസാല ഉള്ള ലഹരി വസ്തുക്കളുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ തന്നെ ആണ് . ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തിയാല്‍ ഉയര്‍ന്ന അളവില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്താം എങ്കിലും അത്തരം പരിശോധനയ്ക്ക് വ്യാപകമായി തുടക്കം കുറിച്ചിട്ടില്ല .
അന്യ സംസ്ഥാന തൊഴിലാളികള്‍ വലിയ ഒരു സംഘടിത ശക്തിയായി മാറിക്കഴിഞ്ഞു . പ്രാദേശിക തലത്തില്‍ തന്നെ പ്രദേശവാസികളുടെ സഹായത്തോടെ ഗ്രൂപ്പ് കമ്മറ്റികള്‍ നിലവില്‍ ഉണ്ട് .ഇത്തരം വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ രാത്രിയില്‍ സന്ദേശങ്ങള്‍ പരസ്പരം കൈമാറുന്നുണ്ട് . ഇവര്‍ക്ക് എതിരെ ഉള്ള നീക്കം ഉണ്ടായാല്‍ സംഘടിച്ചു പ്രതിക്ഷേധിക്കുന്ന രീതി കേരളത്തില്‍ മുന്‍പ് കണ്ടതാണ് .
അഥിതി തൊഴിലാളികള്‍ എന്ന ഓമനപ്പേരില്‍ സര്‍ക്കാര്‍ വിളിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളില്‍ ഭൂരിപക്ഷവും ലഹരികള്‍ക്ക് അടിമകള്‍ ആണ് . മിക്കവരുടെയും കയ്യില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉണ്ട് .പ്രാദേശിക തലത്തില്‍ ഇവര്‍ക്ക് “സാധനങ്ങള്‍ “ലഭിക്കുന്നു .
കോടികണക്കിന് രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ സംഭരിച്ചു വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യുന്ന വലിയ മാഫിയ തന്നെ പിന്നില്‍ ഉണ്ട് എന്നാണ് കണ്ടെത്തല്‍ . അതില്‍ ഒരു ലോറിയില്‍ എത്തിച്ച കോടികളുടെ ലഹരി മാത്രം ആണ് ഇപ്പോള്‍ പിടികൂടിയത് . പതിനെണ്ണായിരം കിലോയ്ക്ക് മുകളില്‍ ഉള്ള ലഹരി വസ്തുക്കള്‍ ആണ് പിടികൂടിയത് . വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ആണ് പോലീസ് തയാറാകുന്നത്