Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/03/2025 )

കണ്ടന്റ് എഡിറ്റര്‍: മാര്‍ച്ച് 10 വരെ അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. പ്ലസ്ടുവും വീഡിയോ എഡിറ്റിങില്‍ ഡിഗ്രി/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്. ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം [email protected]  അപേക്ഷ ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.


വസ്തുലേലം 29ന്

മല്ലപ്പളളി താലൂക്കില്‍ കല്ലൂപ്പാറ വില്ലേജില്‍ ബ്ലോക്ക് 17 ല്‍ 11437 നമ്പര്‍ തണ്ടപ്പേരിലുളള സ്ഥാവരവസ്തുക്കള്‍ നാലുലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കുളള  കോടതിപിഴ കുടിശിക തുക ഈടാക്കുന്നതിന് മാര്‍ച്ച് 29ന് രാവിലെ 11.30ന് കല്ലൂപ്പാറ വില്ലേജ് ഓഫീസില്‍ മല്ലപ്പളളി തഹസില്‍ദാര്‍ ലേലം ചെയ്യും. ഫോണ്‍: 0469 2682293. ഇ-മെയില്‍ : [email protected]


പട്ടികജാതി മൈക്രോപ്ലാന്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി

മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങളുടെ മൈക്രോപ്ലാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് കൈമാറി. മെഴുവേലി ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലായി 884 കുടുംബങ്ങളുടെ മൈക്രോ പ്ലാനും 64 സെറ്റില്‍മെന്റ് പ്ലാനുകളും ആണ് തയ്യാറാക്കിയത്.

 

വാര്‍ഡ് തിരിച്ചുള്ള കുടുംബങ്ങളുടെ വിവരങ്ങളാണ് ഉള്ളത്. വീട്, ജനസംഖ്യ, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, സാങ്കേതിക വൈദഗ്ദ്ധ്യം, സ്ത്രീയുടെ അനുപാതം, നാട്ടിലില്ലാത്തവര്‍, കൃഷി ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ തുടങ്ങിയവയോടൊപ്പം പൊതുവായി കാണുന്ന പ്രശ്നങ്ങള്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. 64 സെറ്റില്‍മെന്റുകളുടെയും സെറ്റില്‍മെന്റ് പ്ലാനും ഓരോ സെറ്റില്‍മെന്റിനോടൊപ്പം അതില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെ മൈക്രോ പ്ലാനും ഉണ്ട്.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നും ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് മൈക്രോപ്ലാന്‍ തയ്യാറാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 25 ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഓണ്‍ലൈന്‍ ആയി നാടിന് സമര്‍പ്പിച്ചിരുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍.അജയകുമാര്‍, ജിജി മാത്യു, ലതകുമാരി, ഡിപിസി അംഗങ്ങളായ രാജി ചെറിയാന്‍, സാറ തോമസ്, രാജി പി രാജപ്പന്‍, മുന്‍ എം എല്‍ എ കെ സി രാജഗോപാല്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ എസ് മായ, ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍ അജിത്കുമാര്‍ ആര്‍, മെഴുവേലി ഗ്രാമ പഞ്ചായത്ത് അംഗം വിനോദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ എസ് ആദില എന്നിവര്‍ പങ്കെടുത്തു.


പോഷ് അവലോകനയോഗം ചേര്‍ന്നു

പോഷ് ആക്ട് പ്രകാരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ  അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലാ ഓഫീസുകളിലും ഉപകാര്യാലയങ്ങളിലും കമ്മിറ്റി രൂപീകരിച്ച് പോഷ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും  സുരക്ഷിത്വബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ്  പോഷ് ആക്ട്. ആക്ടിന്റെ ലക്ഷ്യം, പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അഡ്വ. ഫാത്തിമ ഷാനവാസ് പരിശീലന ക്ലാസ് നയിച്ചു. ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ നീതാ ദാസ്, വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ, വിമന്‍ ഹബ് പ്രതിനിധി രഞ്ജു ആര്‍ നായര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുടിവെള്ള ടാങ്ക് വിതരണം

വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ക്കായി കുടിവെള്ള ടാങ്ക് വിതരണം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ്  ആര്‍ മോഹനന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടേകാല്‍ ലക്ഷം രൂപ വിനിയോഗിച്ചാണ് 51 കുടുംബങ്ങള്‍ക്ക് 500 ലിറ്റര്‍ ടാങ്ക് വിതരണം ചെയ്തത്. സെക്രട്ടറി പി ജെ രാജേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി  ബി സുനിത എന്നിവര്‍ പങ്കെടുത്തു.

കണ്‍വേയര്‍ ബെല്‍റ്റ് സ്ഥാപിച്ച് ആറന്മുള പഞ്ചായത്ത്

മാലിന്യം തരം തിരിക്കുന്നതിനു കണ്‍വേയര്‍ ബെല്‍റ്റ് സ്ഥാപിച്ച് ആറന്മുള ഗ്രാമപഞ്ചായത്ത്. കോട്ടയില്‍ സ്ഥിതി ചെയ്യുന്ന എംസിഎഫില്‍ സ്ഥാപിച്ച കണ്‍വേയര്‍ ബെല്‍റ്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷീജ റ്റി റ്റോജി നിര്‍വഹിച്ചു. ജില്ലയില്‍ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മാലിന്യം തരംതിരിക്കുന്ന യന്ത്രം എംസിഎഫില്‍ സ്ഥാപിക്കുന്നത്. 4,50,000  രൂപ ചെലവഴിച്ചാണ് നിര്‍മാണം. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് സമയബന്ധിതമായി പ്ലാസ്റ്റിക്ക് തിരഞ്ഞു മാറ്റുന്നതിന് ഇത് സഹായിക്കും. വാര്‍ഡ് അംഗം എ എസ് മത്തായി അധ്യക്ഷനായി. അംഗങ്ങളായ വില്‍സി ബാബു, ശരണ്‍ പി ശശിധരന്‍, പഞ്ചായത്ത് സെക്രട്ടറി  ആര്‍ രാജേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൗമ്യ, ഹരിത കര്‍മ സേനാഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


സാമൂഹിക പ്രത്യാഘാത പഠനം: പാനല്‍ രൂപവല്‍ക്കരിക്കുന്നു

ഭൂമിയേറ്റെടുക്കലിന്റെ പ്രാഥമിക നടപടിയായ സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിന് കൊല്ലം ജില്ലയില്‍ സോഷ്യല്‍ ഇമ്പാക്ട് അസസ്‌മെന്റ് ഏജന്‍സികളുടെ  പ്രത്യേക പാനല്‍ രൂപീകരിക്കുന്നതിന് ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയ രേഖകള്‍ എന്നിവ സഹിതം വെളളകടലാസില്‍ തയാറാക്കിയ അപേക്ഷ മാര്‍ച്ച് 29നുളളില്‍ കൊല്ലം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. കവറിന് പുറത്ത് ഭൂമി ഏറ്റെടുക്കല്‍- സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളെ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷ എന്ന് രേഖപ്പെടുത്തണം.

ഹാക്കത്തോണ്‍ പ്രഖ്യാപിച്ചു

ഉയര്‍ന്ന ജലനിരപ്പും താഴ്ന്ന പ്രദേശങ്ങളും ദ്വീപ് പോലുള്ള ഭൂപ്രദേശങ്ങളും ഉള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന ശുചിത്വ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ഹാക്കത്തോണ്‍ പ്രഖ്യാപിച്ചു. താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും മാര്‍ച്ച് 10നകം പരിഹാരം സമര്‍പ്പിക്കാം. https://kdiscfrs.innovatealpha.org വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 8606698903.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍)  ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) എന്നീ കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/ റഗുലര്‍/ പാര്‍ട്ട് ടൈം ബാച്ചുകള്‍. ഫോണ്‍: 7994449314.


ക്വട്ടേഷന്‍

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പന്തളം ബ്ലോക്കിലെ കുളനട ഡി.റ്റി.പി.സി സെന്ററില്‍ ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മേശ അഞ്ച്, എക്‌സിക്യൂട്ടീവ് ചെയര്‍ നാല്,  ട്രെയിനിംഗ് ചെയര്‍  30,  അലമാര  ഒന്ന്, പെഡസ്റ്റല്‍ ഫാന്‍   മൂന്ന്  എന്നിവ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 15ന് പകല്‍ മൂന്നിന് മുമ്പ് ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.


ക്വട്ടേഷന്‍

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പന്തളം ബ്ലോക്കിലെ കുളനട ഡി.റ്റി.പി.സി സെന്ററില്‍ ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കമ്പ്യൂട്ടര്‍, പ്രിന്റര്‍ വിത്ത് സ്‌കാനര്‍  ലഭ്യമാക്കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 15ന് പകല്‍ മൂന്നിന് മുമ്പ് ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.


ക്വട്ടേഷന്‍

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പന്തളം ബ്ലോക്കിലെ കുളനട ഡി.റ്റി.പി.സി സെന്ററിലേക്ക്  മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പോര്‍ട്ടബിള്‍ മൈക്ക്, സ്പീക്കര്‍ ലഭ്യമാക്കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15ന് പകല്‍ മൂന്നിന് മുമ്പ് ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.


അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ട്രേഡ്‌സ്മാന്‍ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.  യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലുളള ഐറ്റിഐ/ഡിപ്ലോമ. ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.


സംരംഭകത്വ വര്‍ക്ഷോപ്പ്

അന്താരാഷ്ട്ര തൊഴില്‍ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റും (കീഡ്) ചേര്‍ന്ന്  ആറ് ദിവസത്തെ  വര്‍ക്ഷോപ്പ് കളമശേരി കീഡ് കാമ്പസില്‍ സംഘടിപ്പിക്കുന്നു.  മാര്‍ച്ച് 10 മുതല്‍ 15 വരെയാണ് പരിശീലനം. ഫോണ്‍ : 0484 2532890, 2550322, 9188922800.


ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  അപേക്ഷ ക്ഷണിച്ചു

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കായി  ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പാസായിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം.  മാര്‍ച്ച്  11ന്  വെകിട്ട് മൂന്നിന് മുമ്പ്  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വയസ് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ സമര്‍പ്പിക്കണം. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 04734 246031.


സൗജന്യ തൊഴില്‍മേള

ജില്ലാ എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് രാവിലെ 9.30ന് കാതോലിക്കറ്റ് കോളജില്‍ പ്രയുക്തി സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, സെയില്‍സ് ആന്‍ഡ്  മാര്‍ക്കറ്റിംഗ്, ടെക്നിക്കല്‍, ഓഫീസ്  അഡ്മിനിസ്ട്രേഷന്‍ മേഖലയില്‍ നിന്നുള്ള 40 ല്‍ പരം കമ്പനികള്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ ഡിപ്ലോമ, ബി ടെക്, എം.ബി.എ, എംസിഎ, പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം. രജിസ്ട്രേഷന് bit.ly/DEEPTA , ഫോണ്‍ : 04734 224810, 6282540799 8129851086.

error: Content is protected !!