Trending Now

സീതത്തോട് പാലത്തിന്‍റെ ഉദ്ഘാടനം മാർച്ച്‌ 4 ന് നടക്കും

 

konnivartha.com: സീതത്തോട് പാലത്തിന്റെ ഉദ്ഘാടനം മാർച്ച്‌ 4 ന് നടക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.സീതത്തോടിന്റെ മുഖച്ഛായ മാറ്റിയ പാലം നിർമാണത്തിന്റ ഒന്നാം ഘട്ടം ജോലികൾ റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തീകരിച്ചത് രണ്ടാംഘട്ട ജോലികൾ ആയ അപ്രോച് റോഡ് റീറ്റൈനിങ് വാൾ തുടങ്ങിയ ജോലികളും അപ്പ്രോച്ച് റോഡിന്റെ ഉൾവശത്ത് മണ്ണ് ഫില്ല് ചെയ്യുന്ന ജോലികളും പൂർത്തീകരിച്ചിട്ടുണ്ട്.

നിലവിൽ പാലത്തിന്റെ അപ്പ്രോച്ച് റോഡുകൾ ഉന്നത നിലവാരത്തിൽ ബിഎംബിസി സാങ്കേതികവിദ്യയിൽ ടാർ ചെയ്യുന്നതിനുള്ള ആദ്യഘട്ട പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്.

അപ്രോച്ചു റോഡിന്റെ മണ്ണ് ഫില്ലിംഗ് പൂർത്തിയായതോടെ രണ്ടു തട്ടുകളായി നിന്നിരുന്ന സീതത്തോട്- ആങ്ങമൂഴി റോഡും സീതത്തോട്- ഗുരുനാഥൻമണ്ണ് റോഡും ഒരേ നിരപ്പിൽ ആയിട്ടുണ്ട്.

പാലത്തിന്റെ അപ്പ്രോച് റോഡിന്റെ ഉന്നത നിലവാരത്തിലുള്ള ടാറിങ് പൂർത്തീകരിച്ചതിനു ശേഷം മാർച്ച് 4ന് പാലത്തിന്റെ ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്ക് തുറന്നു നൽകുമെന്ന് എം എൽ എ അറിയിച്ചു.

പാലത്തിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളിലേക്കും കടകളിലേക്കും യാത്ര ചെയ്യാനുള്ള വഴിയും അപ്രോച്ച് റോഡിൽ നിന്നും നിർമ്മിക്കും.

error: Content is protected !!