കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 21 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) യു.എ.ഇ.യില്‍ നിന്നും എത്തിയ തുരുത്തിക്കാട് സ്വദേശി (62)
2) സൗദിയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (44)
3) ഖത്തറില്‍ നിന്നും എത്തിയ കോഴിമല സ്വദേശി (56)
4) ദുബായില്‍ നിന്നും എത്തിയ കിഴവളളൂര്‍ സ്വദേശി (34)
5) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശി (55)
6) ബഹ്‌റനില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (38)
7) ദുബായില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശി (30)
8) സൗദിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (63).
9) സൗദിയില്‍ നിന്നും എത്തിയ വെണ്‍പാല സ്വദേശി (44).
10) ദുബായില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (33).
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
11) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിനി (67)
12) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (32)
13) ലഡാക്കില്‍ നിന്നും എത്തിയ വളഞ്ഞവട്ടം സ്വദേശി (28).
14) ബാംഗ്ലൂരില്‍ നിന്നും എത്തിയ നിരണം സ്വദേശി (20)
15) ബാംഗ്ലൂരില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (35)
16) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ചെങ്ങറ സ്വദേശി (19)
17) ഹൈദരാബാദില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനി (27).
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
18) കുന്നംന്താനം സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
19) തിരുമൂലപുറം സ്വദേശി (70). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
20) മണ്ണടിശാല സ്വദേശിനി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
21) നൂറോമ്മാവ് സ്വദേശിനി (50). കോട്ടയം ജില്ലയിലെ തൃക്കൊടിത്താനത്ത് സ്ഥിരതാമസം. അവിടെ വച്ച് രോഗബാധിതയായി.
22) പഴകുളം സ്വദേശിനി (33). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
23) കലഞ്ഞൂര്‍ സ്വദേശിനി (29). സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. രോഗബാധിതയായ വ്യക്തിയുടെ സഹോദരി.
24) കലഞ്ഞൂര്‍ സ്വദേശിനി (32). പന്തളത്ത് സ്വകാര്യ ബാങ്കിലെ ജീവനക്കാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
25) ഇളമണ്ണൂര്‍ സ്വദേശി (10). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
26) കരുനാഗപ്പളളി സ്വദേശി (30). പോലീസ് ഉദ്യോഗസ്ഥനാണ്. എ.ആര്‍.ക്യാമ്പ് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
27) മണ്ണടി സ്വദേശി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
28) തുരുത്തിക്കാട് സ്വദേശി (49). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
29) അടൂര്‍ സ്വദേശി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
30) പത്തനംതിട്ട സ്വദേശി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
31) ഞക്കുനിലം സ്വദേശി (9). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
32) ഞക്കുനിലം സ്വദേശിനി (75). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
33) ഞക്കുനിലം സ്വദേശിനി (14). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
34) ഞക്കുനിലം സ്വദേശി (40). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
35) പ്രമാടം സ്വദേശിനി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യ.
36) കുമ്പഴ എസ്റ്റേറ്റ് ജീവനക്കാരന്‍ (33). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
37) കുമ്പഴ എസ്റ്റേറ്റ് ജീവനക്കാരി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യ.
38) മണ്ണടി സ്വദേശിനി (33). പാരിപ്പളളി മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. അവിടെ നിന്നും രോഗം ബാധിച്ചു.
ജില്ലയില്‍ ഇതുവരെ ആകെ 1770 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 823 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 116 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1480 ആണ്. പത്തനംതിട്ട ജില്ലക്കാരായ 288 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 276 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 77 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 54 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 43 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 33 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ ഒരാളും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 65 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 22 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 297 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 39 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 4236 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1281 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1421 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 76 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 104 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 6938 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 41472, 410, 41882.
2)ട്രൂനാറ്റ് പരിശോധന 1013, 15, 1028.
3) റാപ്പിഡ് ആന്റിജന്‍ പരിശോധന 3245, 60, 3305.
4) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 46215, 485, 46700.
863 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 22 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 103 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1117 കോളുകള്‍ നടത്തുകയും, 18 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 217 ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനം നല്‍കി.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.