ഇന്ന് 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Spread the love

 

സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്‌. 92 പേരുടെ ഉറവിടം വ്യക്തമല്ല. 1715 പേർ ഇന്ന് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ വിദേശരാജ്യങ്ങളിൽ നിന്നും 108 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 30 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 435 പേർക്കും സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. കോഴിക്കോട്-173, ആലപ്പുഴ-169, മലപ്പുറം-114, എറണാകുളം-101,കാസർകോട്-73, തൃശ്ശൂർ-64 കണ്ണൂർ-57, കൊല്ലം-41, ഇടുക്കി-41, പാലക്കാട്-39, പത്തനംതിട്ട-38, കോട്ടയം-15 വയനാട്-10. എന്നിങ്ങനെയാണ് രോഗം പോസിറ്റീവായവരുടെ കണക്ക്.

Related posts

Leave a Comment