
konnivartha.com/അങ്ങാടി: കേരള സംസ്ഥാന ഗവൺമെൻ്റ് അവതരിപ്പിച്ച ജനദ്രോഹ ബജറ്റിനെതിരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ഭൂനികുതിയിൽ 50% വർദ്ധനവ് വരുത്തിയതിലൂടെ സാധാരണക്കാരെ വെല്ലുവിളിക്കുന്ന നടപടികൾ ഉൾപ്പെടെയുള്ള ജനദ്രോഹ ബജറ്റിനെ എതിർത്തുകൊണ്ട് നടത്തിയ വില്ലേജ് ഓഫീസിലേക്കുള്ള മാർച്ചും പ്രതിഷേധ ധർണ്ണയും കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനി വലിയകാല അധ്യക്ഷത വഹിച്ചു.
പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മാത്യു പാറയ്ക്കൽ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ജോക്കബ്ബ് മാത്യു കരിങ്കുറ്റി, ജയൻ ബാലകൃഷ്ണൻ, ഷംസുദ്ദീൻ പി എം , ഷിബി പുരയ്ക്കൽ പഞ്ചായത്ത് മെമ്പർ ജെഫിൻ കാവുങ്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ലിസി രാജു മണ്ഡലം സെക്രട്ടറി രാജു തേക്കട തുടങ്ങിയവർ സംസാരിച്ചു