
ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയംനേടി ബിജെപി. 68 നഗരസഭകളിലേക്കും ജുനഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും മൂന്ന് താലൂക്ക് പഞ്ചായത്തിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
68-ല്‍ 65 നഗരസഭകളിലും ബിജെപി ജയിച്ചു .59 നഗരസഭകളില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി.ഏഴ് നഗരസഭകളില്‍ സ്വതന്ത്രരുടെ പിന്തുണയോടെ പാര്‍ട്ടി ഭരണംപിടിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍.പാട്ടീല്‍ അവകാശപ്പെട്ടു.ഗുജറാത്തില്‍ ബിജെപി നേടിയ ഗംഭീര വിജയത്തില്‍ പാര്‍ട്ടി നേതൃത്തെയും പ്രവര്‍ത്തകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.