Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (15/02/2025 )

ഉല്‍പാദന മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം: ഡെപ്യൂട്ടി സ്പീക്കര്‍

നാടിന്റെ വികസനപ്രക്രിയയില്‍ കൂടുതല്‍ പ്രാധാന്യം ഉല്‍പ്പാദന മേഖലയ്ക്ക് നല്‍കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

കൃഷി അനുബന്ധ മേഖലയില്‍ ഉല്‍പാദന മികവ് പുലര്‍ത്തണം. കാര്‍ഷിക മേഖലയ്ക്കൊപ്പം സേവന-പശ്ചാത്തല വികസനത്തിലും കൂടുതല്‍ പുരോഗതി കൈവരിക്കണം. ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെ സംയോജിത ഇടപെടലുകള്‍ ജില്ലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

 

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ 2022-2024 വാര്‍ഷിക പദ്ധതി പ്രകാരം ബ്ലോക്കിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച ‘ഒത്തു ചേരാം നമുക്ക് മുമ്പേ നടന്നവര്‍ക്കായി’ വയോജന സര്‍വേ റിപ്പോര്‍ട്ട് ഡെപ്യൂട്ടി സ്പീക്കര്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ പ്രസിഡന്റ്  ബി എസ് അനീഷ് മോന്‍ അധ്യക്ഷനായി. ബ്ലോക്കിലെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. മുന്‍ എംഎല്‍എ കെ സി രാജഗോപാല്‍, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജോണ്‍, അംഗങ്ങളായ പോള്‍ രാജന്‍, രേഖാ അനില്‍, രജിത കുഞ്ഞുമോന്‍, ജൂലി ദിലീപ്, ജോണ്‍സണ്‍ ഉള്ളന്നൂര്‍, സന്തോഷ് കുമാര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സജികുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ റോണി സക്കറിയ, പിങ്കി ശ്രീധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയുടെ വികസനത്തിന് 72 കോടി രൂപയുടെ വാര്‍ഷിക പദ്ധതി

ജില്ലയുടെ വികസനത്തിന് 72 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ വിഭാവന ചെയ്ത് ജില്ലാ പഞ്ചായത്ത്.  ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന 2025-26 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാര്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം  ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന് പ്രത്യേക താല്‍പര്യമുള്ള ശുചിത്വപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന്  അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളെ തരിശുരഹിതമാക്കുന്നതിനുള്ള പദ്ധതിക്കൊപ്പം കഴിഞ്ഞ വര്‍ഷം ആരംഭിച്ച മാലിന്യ സംസ്‌കരണം, എബിസി, എസ്ടിപി എന്നിവയ്ക്ക് പ്രാധാന്യം നല്‍കും.  വൈസ് പ്രസിഡന്റ് ബീന പ്രഭ അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി കെ ലതാകുമാരി വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെര്‍ല ബീഗം,  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ആസൂത്രണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വികസന സെമിനാര്‍ സംഘടിപ്പിച്ചു

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ വികസന സെമിനാര്‍ പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ വൈസ് പ്രസിഡന്റ് കെ.ആര്‍. അനീഷ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആതിര ജയന്‍ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ആര്‍ എസ് അനില്‍കുമാര്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു .

പോഷ് നിയമ ബോധവല്‍ക്കരണം

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയല്‍ വാരം കനല്‍ ക്യാമ്പയിന്റെ ഭാഗമായി മലയാലപ്പുഴ മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, കൊന്നപ്പാറ വി എന്‍ എസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് എന്നിവിടങ്ങളില്‍ പോഷ് നിയമ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പത്തനംതിട്ട ദിശ ഡയറക്ടര്‍ അഡ്വ. എം. ബി ദിലീപ് കുമാര്‍ ക്ലാസ് എടുത്തു. പോഷ് നിയമം അനുസരിച്ച് പത്തോ അതില്‍ കൂടുതലോ ജീവനക്കാര്‍ തൊഴിലെടുക്കുന്ന എല്ലാ സ്ഥാപനങ്ങളും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിച്ച് പോഷ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും വേണം.

ടെന്‍ഡര്‍

പറക്കോട് ശിശുവികസനപദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികള്‍ക്ക് 2024-2025 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന്  ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ഒന്ന്. ഫോണ്‍ :04734217010.

ഗതാഗത നിരോധനം

എരുമേലി -പമ്പാ റോഡില്‍  പമ്പാനദിക്ക് കുറുകെ കണമല പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 12 ഗതാഗതം നിരോധിക്കും. വാഹനങ്ങള്‍ കോസ്‌വേ  വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ്  വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിരോധനം

വാലങ്കര അയിരൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെന്റ് ബഹനാസ് സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മുതുപാല വരെയുള്ള ഗതാഗതം ഫെബ്രുവരി 19 മുതല്‍ 23 വരെ നിരോധിച്ചു. വെണ്ണിക്കുളം ജംഗ്ഷനില്‍ നിന്ന് റാന്നിയിലേക്ക് നാരകത്താനി വഴിയും റാന്നിയില്‍ നിന്ന് വെണ്ണിക്കുളത്തേക്ക് മുതുപാല വഴിയും വാഹനങ്ങള്‍ പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.


ഗതാഗത നിയന്ത്രണം

ചിറ്റാര്‍-വയ്യാറ്റുപുഴ-പുലയന്‍പാറ-കൊടുമുടി റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമുടി കമ്യൂണിറ്റി ഹാള്‍ മുതല്‍ ഈട്ടിച്ചുവട് വരെ നവീകരണപ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു

error: Content is protected !!